അബുദാബിയിലെ സ്കൂൾ കാന്റീനുകളിൽ ഏതാനും ഭക്ഷണ ഇനങ്ങൾ വിൽക്കുന്നതിന് നിരോധനമേർപ്പെടുത്തിയിരിക്കുന്നു. വിദ്യാഭ്യാസ മന്ത്രാലയമാണ് നിരോധനമേർപ്പെടുത്തിയത്. വിദ്യാർഥികളുടെ ഭക്ഷണശീലങ്ങളും പോഷകാഹാര ആവശ്യവും ആഗോളനിലവാരത്തിൽ കാത്തുസൂക്ഷിക്കുന്നതിനും മുന്നോട്ടുകൊണ്ടുപോകുന്നതിനും സ്കൂളുകളെ സഹായിക്കുന്നതിന് വേണ്ടിയാണ് നിരോധനമെന്ന് ഉത്തരവിൽ പറയുന്നു.
ഹോട്ട് ഡോഗ്സ്, പ്രോസസ് ചെയ്ത മാംസാഹാരം, ഇൻഡോമി, ചോക്ലേറ്റ് ബാറുകൾ, ലോലിപോപ്സ്, ജെല്ലി, ചോക്ലേറ്റ് സ്പ്രൈഡ്സ്, കപ്പലണ്ടി ഉത്പന്നങ്ങൾ, പൊട്ടറ്റോ ചിപ്സ്, ക്രീം കേക്കുകൾ തുടങ്ങിയവയെല്ലാം നിരോധിച്ച ഭക്ഷണ ഇനങ്ങളിൽ ഉൾപ്പെടുന്നു.
വലിയ തോതിലുള്ള കൊഴുപ്പും പഞ്ചസാരയും അടങ്ങിയതുകൊണ്ടാണ് ഇവ നിരോധിക്കുന്നതെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.