സ്കൂളിൽ റിപ്പബ്ളിക് ദിന ചടങ്ങിൽ പരിപാടി അവതരിപ്പിച്ച വിദ്യാർഥിനികൾക്കു നേർക്ക് പണം വാരിയെറിഞ്ഞ് പോലീസ് ഉദ്യോഗസ്ഥൻ. പ്രമോദ് വാക്കെ എന്ന ഹെഡ് കോണ്‍സ്റ്റബിളാണ് പണം വിതറിയത്.
നാഗ്പൂരിലെ ഒരു സ്കൂളിലായിരുന്നു സംഭവം. പരിപാടി അവതരിപ്പിച്ചുകൊണ്ടിരിക്കെ വിദ്യാർഥിനികൾക്കുമേൽ മദ്യലഹരിയിലായിരുന്ന പ്രമോദ് കറൻസി നോട്ടുകൾ വാരി വിതറുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചു. ഇതേതുടർന്ന് ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.
ഭിവാപുർ പോലീസ് സ്റ്റേഷനു കീഴിലെ നന്ദിലായിരുന്നു പ്രമോദിനു പോസ്റ്റിംഗ് നൽകിയിരുന്നത്. യൂണിഫോമിലാണ് ഇയാൾ വിദ്യാർഥിനികൾക്കു മേൽ പണം വാരി വിതറിയത്.