വേദന താങ്ങാനാവുന്നില്ലെന്ന് നടൻ വിഷ്ണു വിശാൽ. കഴുത്തിന്റെ ഭാഗത്താണ് പ്രധാന പരുക്ക്. കഴുത്തിന്റെ വേദന താങ്ങാനാവുന്നില്ലെന്നും വേദന കഴുത്തില്‍നിന്ന് കൈകളിലേക്ക് പടരുകയാണെന്നും വിഷ്ണു വിശാല്‍ ട്വിറ്ററില്‍ കുറിച്ചു.
ബുദ്ധിമുട്ടേറിയ ദിനങ്ങളാണെന്നും എന്നാല്‍ എത്രയും വേഗം ആരോഗ്യം വീണ്ടെടുത്ത് ജോലിയിലേക്ക് തിരിച്ചെത്താമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിശാൽ പറഞ്ഞു. കാടൻ സിനിമയുടെ ഷൂട്ടിംഗിനിടെയാണ് താരത്തിന് പരിക്കേറ്റത്.
ഒരു മാസത്തെ വിശ്രമവും ചികിത്സയുമാണ് ഡോക്ടര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്ന് പറയുന്നു വിഷ്ണു വിശാല്‍. സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭു സോളമനാണ് കാടൻ സംവിധാനം ചെയ്യുന്നത്.