കുടിശിക തിരിച്ചടയ്ക്കാന്‍ ആര്‍കോമിനു പണമില്ല; അനില്‍ അംബാനി വമ്പന്‍ കടക്കെണിയില്‍; പാപ്പര്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു

ന്യൂ​ഡ​ൽ​ഹി: അ​നി​ൽ അം​ബാ​നി​യു​ടെ റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് (ആ​ർ​കോം) പാ​പ്പ​ർ ഹ​ർ​ജി ഫ​യ​ൽ ചെ​യ്യാ​ൻ ഒ​രു​ങ്ങു​ന്നു. ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി ക​ന്പ​നി പ​ത്ര​ക്കു​റി​പ്പ് പു​റ​ത്തി​റ​ക്കി. കു​ടി​ശി​ക തി​രി​ച്ച​ട​യ്ക്കാ​ൻ ആ​ർ​കോ​മി​നു പ​ണ​മി​ല്ലെ​ന്നും പാ​പ്പ​ർ നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​വു​ക​യാ​ണെ​ന്നും പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​യു​ന്നു.

2017 ജൂ​ണ്‍ ര​ണ്ടി​ന് ക​ട​ക്കെ​ണി​യെ തു​ട​ർ​ന്ന് പ​ല പ്രോ​ജ​ക്ടു​ക​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ക​ന്പ​നി തീ​രു​മാ​നി​ച്ചി​രു​ന്നു. 18 മാ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു ത​ര​ത്തി​ലും ലാ​ഭ​മു​ണ്ടാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്ന് പാ​പ്പ​ർ ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് റി​ല​യ​ൻ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് അ​റി​യി​ച്ചു. ക​ട​ബാ​ധ്യ​ത​ക​ൾ തീ​ർ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​സ്തി വി​ൽ​പ്പ​ന പാ​ക്കേ​ജ് ന​ട​പ്പാ​ക്കു​മെ​ന്ന് അ​നി​ൽ അം​ബാ​നി നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്നു.

ക​ട​ക്കെ​ണി​യി​ലാ​യ​തി​നെ തു​ട​ർ​ന്ന് അ​നി​ൽ അം​ബാ​നി​യു​ടെ ക​ന്പ​നി​യു​ടെ മൊ​ബൈ​ൽ ബി​സി​ന​സ്, സ്പെ​ക്ട്രം, മൊ​ബൈ​ൽ ട​വ​റു​ക​ൾ, ഓ​പ്റ്റി​ക്ക​ൽ ഫൈ​ബ​ർ ശൃം​ഖ​ല എ​ന്നി​വ മു​കേ​ഷ് അം​ബാ​നി​യു​ടെ ജി​യോ ഏ​റ്റെ​ടു​ത്തി​രു​ന്നു. റി​ല​യ​ൻ​സി​ന്‍റെ ഡി​ടി​എ​ച്ച് ബി​സി​ന​സാ​യ ബി​ഗ് ടി​വി ക​ട​ബാ​ധ്യ​ത കാ​ര​ണം 2017ൽ ​പൂ​ട്ടി.

Related posts