തൃശൂർ: ലക്ഷങ്ങളെ പൊട്ടിച്ചിരിപ്പിക്കുന്ന ടിക്ടോക് നടത്തിയ ആറാമത് ഒഡീഷനിൽ റിക്കാർഡ് ജനപങ്കാളിത്തം. 1.2 ലക്ഷം അപേക്ഷകളാണ് ആറാംപതിപ്പിനു ലഭിച്ചത്. ഹ്രസ്വ മൊബൈൽ വീഡിയോകൾക്കുള്ള കേന്ദ്രം കൂടിയാണ് ടിക്ടോക്. ചിരിയാണ് ഏറ്റവും വലിയ ഒൗഷധമെന്ന് ടിക്ടോക് വിശ്വസിക്കുന്നു.
മലയാളത്തിൽ അവതരിപ്പിച്ച് ആയിരങ്ങളെ കുടുകുടാ ചിരിപ്പിച്ച എൺപത്തഞ്ചുകാരിയായ മേരി ജോസ് മാമ്പിള്ളിയാണ് ടിക് ടോകിൽ ഇപ്പോൾ സൂപ്പർതാരം. മേരിക്കു സിനിമയിൽ അഭിനയിക്കാനുള്ള അവസരവും ലഭിച്ചു.
രണ്ടു സിനിമകളിലാണ് ഈ ചിരിതാരം അഭിനയിക്കുന്നത്. അതിലൊരെണ്ണം ജയറാമിനൊപ്പമാണ്. മേരി ജോസിന്റെ കൊച്ചുമകൻ ജിൻസൺ ആണ് മലയാളത്തിലെ വിജയി.
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽനിന്നും വിവിധ ഭാഷകളിൽനിന്നുമുള്ള ടിക്ടോക് പ്രേക്ഷകരുടെ എണ്ണം 20 ലക്ഷമായി ഉയർന്നതു ചിരിയിലേക്കു ജനങ്ങൾ ആകൃഷ്ടരായതുകൊണ്ടാണ്. പത്തു ലക്ഷം പേരുടെ ഒഡീഷനാണ് ടിക്ടോക് ലക്ഷ്യമിടുന്നത്. ടിക്ടോക്-1 എംവിനെസ് ഹിന്ദി പതിപ്പുമാത്രം അഞ്ചു ലക്ഷം വീഡിയോകൾ പുറത്തിറക്കി. തമിഴ്, പഞ്ചാബി, കന്നഡ ഭാഷകളിൽ ലക്ഷം വീഡിയോകളും.
ടിക്ടോക് അവതാരകർ ആകർഷകവും ജനപ്രിയവുമായ വിവിധ സ്റ്റിക്കറുകളും റെയിൻ കണ്ട്രോൾ പോലുള്ള സ്പെഷൽ ഇഫക്ടുകളും ഫിൽറ്റർ ട്രാൻസിഷനും ഇല്യൂഷനുകളും വഴി തങ്ങളുടെ വീഡിയോകൾ കൂടുതൽ രസകരവും ക്രിയാത്മകവുമാക്കാറുണ്ട്.