ബ​ത്തേ​രി​യി​ൽ​ നി​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് ര​ണ്ടാ​മ​ത്തെ ’മി​ന്ന​ൽ’ ; ഓൺലൈൻ റിസർവേഷൻ ഉണ്ടായിരിക്കും

ക​ൽ​പ്പ​റ്റ: ബ​ത്തേ​രി​യി​ൽ​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തി​നു​ള്ള കെഎ​സ്ആ​ർ​ടി​സി​യു​ടെ ര​ണ്ടാ​മ​ത്തെ മി​ന്ന​ൽ സൂ​പ്പ​ർ എ​യ​ർ ഡീ​ല​ക്സ് ബ​സ് സ​ർ​വീ​സ് ഇ​ന്നു ആ​രം​ഭി​ക്കും. രാ​ത്രി പ​ത്തി​ന് ബ​ത്തേ​രി​യി​ൽ​നി​ന്നു പു​റ​പ്പെ​ടു​ന്ന ബ​സ് ക​ൽ​പ്പ​റ്റ, താ​മ​ര​ശേ​രി, കോ​ഴി​ക്കോ​ട്, തൃ​ശൂ​ർ, മൂ​വാ​റ്റു​പു​ഴ, കോ​ട്ട​യം, കൊ​ട്ടാ​ര​ക്ക​ര വ​ഴി പു​ല​ർ​ച്ചെ 7.20ന് ​തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തും.

ഈ ​സ്ഥ​ല​ങ്ങ​ളി​ലും അ​ങ്ക​മാ​ലി​യി​ലും(​റി​ക്വ​സ്റ്റ്) മാ​ത്ര​മാ​യി​രി​ക്കും ബ​സി​ന് സ്റ്റോ​പ്പ്. 9.20 മ​ണി​ക്കൂ​റാ​ണ് റ​ണ്ണിം​ഗ് ടൈം. ​തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്നു രാ​ത്രി എ​ട്ടി​ന് ബ​സ് പു​റ​പ്പെ​ടും. പു​ല​ർ​ച്ചെ 5.20ന് ​ബ​ത്തേ​രി​യി​ലെ​ത്തും. നേ​ര​ത്തെ കാ​സ​ർ​ഗോ​ഡ്-​തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ൽ ഓ​ടി​യി​രു​ന്ന മി​ന്ന​ൽ ഷെ​ഡ്യൂ​ൾ ബ​സു​ക​ൾ ഉ​പ​യോ​ഗി​ച്ചാ​ണ് പു​തി​യ സ​ർ​വീ​സ് ആ​രം​ഭി​ക്കു​ന്ന​ത്.

പു​തി​യ സ​ർ​വീ​സി​ന്‍റെ ഓ​ണ്‍​ലൈ​ൻ റി​സ​ർ​വേ​ഷ​നും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്(online.keralartc.com). കെഎ​സ്ആ​ർ​ടി​സി​യു​ടെ റി​സ​ർ​വേ​ഷ​ൻ കൗ​ണ്ട​റു​ക​ളി​ലും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യാം. നി​ല​വി​ൽ ബ​ത്തേ​രി​യി​ൽ​നി​ന്നും മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു ഓ​രോ മി​ന്ന​ൽ സ​ർ​വീ​സു​ണ്ട്. മാ​ന​ന്ത​വാ​ടി​യി​ൽ​നി​ന്നു രാ​ത്രി ഏ​ഴി​നും ബ​ത്തേ​രി​യി​ൽ​നി​ന്ന് രാ​ത്രി 7.45നു​മാ​ണ് സ​ർ​വീ​സ്. ക​ൽ​പ്പ​റ്റ, താ​മ​ര​ശേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ, എ​റ​ണാ​കു​ളം, ആ​ല​പ്പു​ഴ വ​ഴി​യാ​ണ് ഈ ​ബ​സു​ക​ൾ.

ഈ ​മാ​സം ആ​ദ്യം ബ​ത്തേ​രി​യി​ൽ​നി​ന്നു രാ​ത്രി 9.30ന് ​കോ​ഴി​ക്കോ​ട്, കു​റ്റി​പ്പു​റം, ഗു​രു​വാ​യൂ​ർ, എ​റ​ണാ​കു​ളം വ​ഴി പു​ന​ലൂ​രി​ലേ​ക്കും തി​രി​ച്ചും ആ​രം​ഭി​ച്ച സൂ​പ്പ​ർ ഡീ​ല​ക്സ് സ​ർ​വീ​സ് ലാ​ഭ​ക​ര​മാ​ണെ​ന്നു​ക​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഒ​രു ദീ​ർ​ഘ​ദൂ​ര രാ​ത്രി​കാ​ല സ​ർ​വീ​സ് കൂ​ടി ആ​രം​ഭി​ക്കാ​ൻ അ​ധി​കൃ​ത​ർ തീ​രു​മാ​നി​ച്ച​ത്.

Related posts