മൊണാക്കോ: സെസ് ഫാബ്രിഗസിന്റെ ഗോളില്‍ ഫ്രഞ്ച് ലീഗ് വണ്ണില്‍ മൊണാക്കോയ്ക്ക് ജയം. തരംതാഴ്ത്തല്‍ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന മൊണാക്കോ 2-1ന് ടുളൂസിനെ തോല്‍പ്പിച്ചു. ലീഗില്‍ ഏഴു മത്സരങ്ങള്‍ക്കുശേഷം മൊണാക്കോയുടെ ആദ്യ ജയമാണ്.
കഴിഞ്ഞ മാസം ചെല്‍സിയില്‍നിന്ന് മൊണാക്കോയിലെത്തിയ ഫാബ്രിഗസിന്റെ ഫ്രഞ്ച് ലീഗിലെ ആദ്യ ഗോളാണ്. 15-ാം മിനിറ്റില്‍ അലക്സാണ്ടര്‍ ഗോളോവിനിലൂടെ മൊണാക്കോ മുന്നിലെത്തി. 20-ാം മിനിറ്റില്‍ ക്രിസ്റ്റഫര്‍ ജൂലിയന്‍ തുളൂസിന് സമനില നല്കി. എന്നാല്‍, 62-ാം മിനിറ്റില്‍ ഫാബ്രിഗസിന്റെ വിജയഗോളെത്തി. ഈ ലീഗ് സീസണില്‍ ഹോം ഗ്രൗണ്ടില്‍ നേടുന്ന ആദ്യ ജയമാണ്.