തൃശൂർ: ശക്തൻ സ്റ്റാൻഡിൽ തെരുവുനായയുടെ കടിയേറ്റ് ഏഴുപേർക്ക് പരിക്കേറ്റു. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നു പുലർച്ചെ മൂന്നു മുതൽ രാവിലെ എട്ടര വരെയുള്ള പല സമയങ്ങളിലായാണ് ആക്രമണം നടന്നത്. ശക്തൻ സ്റ്റാൻഡിലുണ്ടായിരുന്ന ഡേവിസ് (59), അർഷാദ്(45), അനീഷ് (41), ജോസ്(20), ചന്ദ്രൻ (51), ഡേവിസ്(72), അപ്പുണ്ണി (65) എന്നിവർക്കാണ് കടിയേറ്റത്. ഇവരെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം വിദ്ഗധ ചികിത്സക്കായി തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പറഞ്ഞയച്ചു. ചിലരുടെ ശരീരം കടിച്ചുകീറിയ നിലയിലാണ്.
Related posts
പൂരം കലക്കിയ വിവാദത്തിനിടെ ‘പുലിമട’കളിൽ പോലീസ് മീറ്റിംഗ്; പുലികളിയും കലക്കുമോ എന്നു നാട്ടുകാർ
തൃശൂർ: പൂരം കലക്കിയ വിവാദം കൊടുന്പിരി കൊള്ളുന്നതിനിടെ പുലിമടകളിൽ ചെന്ന് മീറ്റിംഗ് നടത്താനൊരുങ്ങി പോലീസ്. നാലോണനാളിൽ തൃശൂർ നഗരത്തിൽ നടക്കുന്ന പുലിക്കളിയുടെ...മുരളീധരന്റെ തെരഞ്ഞെടുപ്പ് തോൽവി; അന്വേഷണ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാതെ കോണ്ഗ്രസ്
തൃശൂർ: തൃശൂർ പൂരം അട്ടിമറിച്ച് സുരേഷ് ഗോപിക്കു വിജയമൊരുക്കിയതിനു പിന്നിൽ സിപിഎമ്മിന്റെയും ബിജെപിയുടെയും രസഹ്യബന്ധമാണെന്ന ആരോപണം കടുപ്പിക്കുന്പോഴും കെ. മുരളീധരന്റെ തെരഞ്ഞെടുപ്പു...തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി; ഒരാൾ അറസ്റ്റിൽ
തൃശൂർ: തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് എട്ടുകിലോ കഞ്ചാവ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ റെയിൽവേ പോലീസ് അറസ്റ്റു ചെയ്തു. യാത്രക്കാരനായ...