തിരുവനന്തപുരം: മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മേജർ രവി. മോഹൻലാലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. ലാൽ എല്ലാം ചിരിച്ചു തള്ളിയെന്നും അദ്ദേഹം പറഞ്ഞു. തമിഴ്നാട്ടിൽ എംജിആർ നിന്നതു പോലെയല്ല കേരളത്തിലെ സാഹചര്യം. അഭിനയമാണ് ലാലിന് കൂടുതൽ ചേരുക. അങ്ങനെയൊരു നടനെ ഇനി കിട്ടില്ല. കേൾക്കുന്നതെല്ലാം അഭ്യൂഹം മാത്രമാണെന്നും മേജർ രവി കൂട്ടിച്ചേർത്തു.
ലാൽ എല്ലാം ചിരിച്ചു തള്ളി; മോഹൻലാൽ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് മേജർ രവി
