ന്യൂഡൽഹി: കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. ബീഹാർ സ്വദേശി യോഗി സൂരജ്നാഥ് ആണ് അറസ്റ്റിലായത്. പ്രിയങ്കയുടെ ചിത്രം അശ്ലീല ചിത്രവുമായി ചേർത്തായിരുന്നു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.
ബീഹാർ പോലീസ് സൈബർ സെല്ലിന് സാമൂഹ്യ പ്രവർത്തക ഷാഹിൻ സയാദ് നൽകിയ പരാതിയിലാണ് നടപടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭക്തൻ എന്ന് സ്വയം വിശേഷിപ്പിക്കുന്ന ഇയാളെ ബിനോദ്പൂരിലെ വസതിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. എന്നാൽ യോഗി സൂരജ്നാഥിന് പാർട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് മനോജ് റായി പറഞ്ഞു.