കുളനട: പ്രളയം ദുരിതം വിതച്ച കുളനട പഞ്ചായത്തിൽ മാന്തുക അറുകാലിക്കൽ തെക്കേതിൽ ചെല്ലപ്പന് തല ചായ്ക്കാനൊരിടം എന്ന സ്വപ്നം യാഥാർഥ്യമാകുന്നു. കേരള സ്റ്റേറ്റ് പോലീസ് പെൻഷനേഴ്സ് വെൽഫയർ അസോസിയേഷൻ പ്രളയ ദുരിതത്തിൽപ്പെട്ട മൂന്ന് പേർക്ക് സംസ്ഥാനത്ത് വച്ച് കൊടുക്കുന്ന വീടുകളിൽ രണ്ടാമത്തെ വീട് ചെല്ലപ്പന് നിർമിച്ചു നൽകും.
വർഷങ്ങളായി തളർവാതം മൂലം ഇടതുകൈ സ്വാധീനം നഷ്ടപ്പെട്ട് പഞ്ചായത്ത് അനുവദിച്ച് നൽകിയ മൂന്ന് സെന്റ് സ്ഥലത്ത് ഷീറ്റ് മറച്ചുകെട്ടിയ കിടപ്പാടമാണ് പ്രളയം തട്ടിയെടുത്തത്. പ്രളയ ദുരിതത്തിൽപ്പെട്ട പത്തനംതിട്ട ജില്ലയിൽ വീട് നിർമിച്ചു നൽകുന്നതിന് സർക്കാർ തയാറാക്കിയ ലിസ്റ്റിൽ ഉൾപ്പെട്ട ചെല്ലപ്പന് കെഎസ്പിപിഡബ്ല്യുഎ നിർമിച്ചു നൽകുന്ന വീടിന്റെ ശിലാസ്ഥാപനം ആന്റോ ആന്റണി എംപി നിർവഹിച്ചു.
. റിട്ടയേഡ് എസ്പി തോമസ് ജോണ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ കണ്വീനർ റ്റി. സി.മണി, ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ, കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻ കുളനട, ബ്ലോക്ക് പഞ്ചായത്ത് മെംബർ ജോണ്സണ് ഉള്ളന്നൂർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ കെ.ആർ.ജയചന്ദ്രൻ, സജി പീറ്റർ, സജി പി.ജോണ്, എം.കെ.വിശ്വകല, എൽസി ജോസഫ്, കെഎസ്പിപിഡബ്ല്യുഎ സംസ്ഥാന ട്രഷറർ സി.എസ്.ഗോപാലകൃഷ്ണൻ, സെക്രട്ടറി ജോസ് പീറ്റർ, എറണാകുളം ജോയിന്റ് സെക്രട്ടറി അബ്ദുൾ താഹിർ, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഫിലിപ്പോസ്, ഏബ്രഹാം, എം.ജെ.ഫിലിപ്പോസ്, ജില്ലാ സെക്രട്ടറി കെ.ശശീന്ദ്രൻ, ട്രഷറർ കെ.മുരളീദാസ്, സംസ്ഥാന കമ്മിറ്റിയംഗം കെ.എൻ.സുധാകരൻ എന്നിവർ പ്രസംഗിച്ചു.ക്യാപ്ഷൻ.