കണ്ണൂരില്‍ അടുത്തിടെ നിരവധി പീഡന പരാതികള്‍ ഉയര്‍ന്നിരുന്നു. പറശിനിക്കടവില്‍ പീഡനത്തിനുശേഷം ഇരയ്ക്കുവേണ്ടി പോലീസ് സ്റ്റേഷന് മാര്‍ച്ച് നടത്തിയ ഡിവൈഎഫ്ഐ നേതാവ് അടക്കം പിടിയിലായിരുന്നു. ഇപ്പോഴിതാ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി കണ്ണൂരില്‍ നിന്ന് പുറത്തുവരുന്നു. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളില്‍ 90 ശതമാനവും കഞ്ചാവ് ഉള്‍പ്പെടെ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് എന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്.
ജില്ലയില്‍ അസാധാരണമാംവിധം പീഡനങ്ങള്‍ വര്‍ധിക്കുന്നുവെന്നാണ് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ജില്ലയില്‍ പീഡനക്കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് വിദ്യാര്‍ഥിനികളില്‍ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. ലഹരിമരുന്നും മൊബൈല്‍ ഫോണും നല്‍കിയാണ് പീഡിപ്പിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
പറശ്ശിനിക്കടവില്‍ പീഡനത്തിനിരായ പെണ്‍കുട്ടിയും അതേ സ്കൂളിലെ മറ്റ് പെണ്‍കുട്ടികളും കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക ചൂഷണങ്ങള്‍ വര്‍ദ്ധിച്ചുവരികയാണെന്നും പിതാവ് അടക്കമുള്ള ബന്ധുക്കളും ഇതില്‍ പങ്കാളിയാവുണ്ടെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.