ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​: റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന; വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പദ്ധതിയുടെ ലക്ഷ്യങ്ങൾ ഇങ്ങനെ…

പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ശ​ര​ണ​ബാ​ല്യം പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ബാ​ല​വേ​ല – ബാ​ല​ഭി​ക്ഷാ​ട​നം- തെ​രു​വ്ബാ​ല്യ വി​മു​ക്ത കേ​ര​ള​മെ​ന്ന ല​ക്ഷ്യ​ത്തി​നാ​യി വ​നി​താ- ശി​ശു വി​ക​സ​ന വ​കു​പ്പ് മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് ശ​ര​ണ്യ​ബാ​ല്യം.

ശ​ര​ണ​ബാ​ല്യം റെ​സ്ക്യൂ ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി ഒ​ല​വ​ക്കോ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ആ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്പെ​ഷ്യ​ൽ ജു​വ​നൈ​ൽ പൊ​ലീ​സ് യൂ​ണി​റ്റ് അം​ഗം ശ്യാം ​കു​മാ​ർ, അ​സി​സ്റ്റ​ന്‍റ് ലേ​ബ​ർ ഓ​ഫീ​സ​ർ പി.​ഡി. അ​നി​ൽ​കു​മാ​ർ, ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ യൂ​ണി​റ്റി​ലെ ലീ​ഗ​ൽ കം ​പ്രൊ​ബേ​ഷ​ൻ ഓ​ഫീ​സ​ർ അ​പ​ർ​ണ നാ​രാ​യ​ണ​ൻ, സോ​ഷ​ൽ വ​ർ​ക്ക​ർ അ​നീ​ഷ്കു​മാ​ർ, ഒൗ​ട്ട് റീ​ച്ച് വ​ർ​ക്ക​ർ സ​ത്യ​ഭാ​മ, ചൈ​ൽ​ഡ് ലൈ​ൻ കോ​ഡി​നേ​റ്റ​ർ എ​ബ്ര​ഹാം ലി​ങ്ക​ണ്‍ എ​ന്നി​വ​ർ പ​രി​ശോ​ധ​ന ന​ട​ത്തി.

റെ​യി​ൽ​വേ പ്ലാ​റ്റ്ഫോ​മി​ൽ അ​മ്മ​യോ​ടൊ​പ്പം ക​ഴി​ഞ്ഞ മൂ​ന്ന് വ​യ​സു​ള്ള കു​ട്ടി​യെ ക​ണ്ടെ​ത്തി വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റി. തു​ട​ർ​ന്നും പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​മെ​ന്ന് ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​ർ കെ.​ആ​ന​ന്ദ​ൻ അ​റി​യി​ച്ചു.

ജി​ല്ല​യി​ലെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​ഴ്ച​യി​ൽ മൂ​ന്ന് ദി​വ​സം ജി​ല്ലാ ശി​ശു സം​ര​ക്ഷ​ണ ഓ​ഫീ​സ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പൊ​ലീ​സ്, ലേ​ബ​ർ ഓ​ഫീ​സ​ർ, ചൈ​ൽ​ഡ് ലൈ​ൻ സം​യു​ക്ത​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തും. മോ​ചി​പ്പി​ക്ക​പ്പെ​ടു​ന്ന കു​ട്ടി​ക​ളെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അം​ഗീ​കൃ​ത ശി​ശു സം​ര​ക്ഷ​ണ സ്ഥാ​പ​ന​ത്തി​ൽ പാ​ർ​പ്പി​ക്കും. ര​ക്ഷി​താ​ക്ക​ളെ സം​ബ​ന്ധി​ച്ച് സം​ശ​യ​മു​ള്ള കേ​സു​ക​ളി​ൽ ഡി.​എ​ൻ.​എ ടെ​സ്റ്റ് ന​ട​ത്തി യ​ഥാ​ർ​ഥ ര​ക്ഷി​താ​വാ​ണെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മേ കു​ട്ടി​ക​ളെ കൈ​മാ​റൂ.

 

Related posts