കണ്ണൂർ: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെ വെടിവെച്ചു വീഴ്ത്തിയ മതഭ്രാന്തൻമാർ ഈ വർത്തമാനകാലത്തും കലിതുള്ളി വരികയാണെന്നതിന്റെ അപമാനകരമായദൃശ്യമാണ് ജനുവരി 30ന് ഉത്തരേന്ത്യയിൽ കണ്ടതെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ.
ഗാന്ധിജിയുടെ ഘാതകന് ക്ഷേത്രങ്ങളും പ്രതിമകളും സ്ഥാപിക്കണമെന്നും ചരിത്ര പുരുഷനായി വാഴ്ത്തണമെന്നും ഭരണപക്ഷ അംഗം പാർലിമെന്റിൽ പ്രസംഗിച്ചപ്പോൾ അതു തടയാനോ ആ നിലപാട് ഞങ്ങൾക്കില്ലെന്ന് പറയാനോ തയാറാവാത്ത പ്രധാനമന്ത്രിയുടെ നിലപാട് രാജ്യദ്രോഹവും രാഷ്ട്രപിതാവിനോടും ജനങ്ങളോടുമുള്ളഅവഹേളനവുമാണെന്നും മന്ത്രി പറഞ്ഞു.
കോണ്ഗ്രസ് എസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഗാന്ധിസ്മൃതി സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് കെ.കെ.ജയപ്രകാശ് അധ്യക്ഷത വഹിച്ചു.ഇ.പി.ആർ വേശാല, യു.ബാബു ഗോപിനാഥ് , എം.ഉണ്ണികൃഷ്ണൻ, യു.പി.മുഹമ്മദ്കുഞ്ഞി,റിനീഷ് മാത്യു, കെ.ബാലകൃഷ്ണൻ, പി.ജയൻ, കെ.രാമചന്ദ്രൻ, ടി.രാജൻ, കെ.എം.വിജയൻ, പി.പി.ചന്ദ്രശേഖരൻ എന്നിവർ പ്രസംഗിച്ചു