തളിപ്പറമ്പ്: ജനമഹായാത്രക്ക് തളിപ്പറമ്പിൽ നൽകിയ സ്വീകരണത്തിന്റെ ശോഭ കെടുത്തി വേദിക്ക് പുറത്ത് ഗ്രൂപ്പ് തിരിഞ്ഞ് സംഘട്ടനം. പോലീസ് ലാത്തി വീശി. ജനമഹാ യാത്ര സ്വീകരണം അവസാനിച്ച് രാത്രി പത്തോടെയായിരുന്നു സംഭവം.
ജില്ലാ പഞ്ചായത്തംഗം ടി. സരസ്വതി വൈസ് പ്രസിഡന്റായ അർബൻ സൊസൈറ്റിയിൽ മെമ്പർഷിപ്പ് നൽകാത്തതിന്റെ പ്രശ്നത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഇർഷാദും യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.രാഹുലുമാണ് ഏറ്റുമുട്ടിയത്. ഉന്തും തള്ളും നടന്നതോടെ പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു വിടുകയായിരുന്നു.
ജനമഹാ യാത്രയിൽ പങ്കെടുത്ത മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന സംഘട്ടനം നേതൃത്വത്തിന് മുഴുവൻ നാണക്കേടാണെന്നും നടപടികൾ വേണമെന്നുമുള്ള ആവശ്യം ശക്തമായിരിക്കയാണ്.