കു​തി​രാ​നി​ൽ തു​ര​ങ്ക​പ്പാ​ത റോ​ഡി​ൽ വീ​ണ്ടും മ​ണ്ണി​ടി​ച്ചി​ൽ; സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ കരാർകമ്പിനി പണി നിർത്തി

വ​ട​ക്ക​ഞ്ചേ​രി: കു​തി​രാ​ൻ തു​ര​ങ്ക​പ്പാ​ത റോ​ഡി​ൽ മ​ല​യി​ൽ​നി​ന്നു മ​ണ്ണി​ടി​ച്ചി​ൽ തു​ട​രു​ന്നു. വ​ഴു​ക്കും​പാ​റ ഭാ​ഗ​ത്താ​ണ് മ​ല​യി​ടി​ച്ചി​ൽ. വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു സ​ജ്ജ​മാ​യെ​ന്നു ക​രാ​ർ ക​ന്പ​നി അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന തു​ര​ങ്ക​ത്തി​ൽ​നി​ന്നു​ള്ള പു​തി​യ പാ​ത​യി​ലേ​ക്കു മ​ണ്ണും പാ​റ​ക​ളും മ​ര​ങ്ങ​ളും വീ​ഴു​ന്ന സ്ഥി​തി​യാണുള്ള​ത്.

ക​ഴി​ഞ്ഞ മേ​യി​ലാ​ണ് ഈ ​പു​തി​യ പാ​ത ടാ​റിം​ഗ് ന​ട​ത്തി​യ​ത്. ഇ​ട​തു തു​ര​ങ്ക​പ്പാ​ത​യി​ലൂ​ടെ വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടാ​ൻ ല​ക്ഷ്യം വ​ച്ചാ​യി​രു​ന്നു തി​ര​ക്കി​ട്ട പ​ണി​ക​ൾ. എ​ന്നാ​ൽ മ​ല​യി​ൽ​നി​ന്ന് അ​പ​ക​ട​ക​ര​മാം​വി​ധം മ​ണ്ണി​ടി​ച്ചി​ലി​നും, വ​ലി​യ പാ​റ​ക​ളും മ​ര​ങ്ങ​ളും താ​ഴേ​ക്കു പ​തി​ക്കാ​നും സാ​ധ്യ​ത​യു​ണ്ടെ​ന്നു ദീ​പി​ക ഉ​ൾ​പ്പെ​ടെ​യു​ള്ള മാ​ധ്യ​മ​ങ്ങ​ളും മ​റ്റു വി​ദ​ഗ്ധ​രും ചൂ​ണ്ടി​ക്കാ​ട്ടി​യ​തി​നെ​തു​ട​ർ​ന്നു വാ​ഹ​ന​ങ്ങ​ൾ ക​ട​ത്തി​വി​ടു​ന്ന​തു വേ​ണ്ടെ​ന്നു​വ​യ്ക്കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് ഓ​ഗ​സ്റ്റി​ലു​ണ്ടാ​യ അ​തി​വ​ർ​ഷ​ത്തി​ൽ കു​തി​രാ​ൻ​മ​ല​യി​ൽ പ​തി​ന​ഞ്ചി​ട​ത്തു മ​ല​യി​ടി​ച്ചി​ലു​ണ്ടാ​യി. ഇ​രു​ന്പു​പാ​ലം ഭാ​ഗ​ത്തു തു​ര​ങ്ക​മു​ഖ​വും മ​ല​യി​ടി​ഞ്ഞു മൂ​ടി. തു​ര​ങ്ക​ത്തി​നു​ള്ളി​ൽ മ​ണ്ണി​ടി​ച്ചി​ലും ജ​ല​പ്ര​വാ​ഹ​വു​മു​ണ്ടാ​യി. എ​ന്നാ​ൽ, അ​തി​വ​ർ​ഷ​ത്തി​നു​ശേ​ഷം ക​രാ​ർ ക​ന്പ​നി​ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യു​ടെ പേ​രു​പ​റ​ഞ്ഞ് തു​ര​ങ്ക​പ്പാ​ത​ക​ളു​ടെ ശേ​ഷി​ച്ച പ​ണി​ക​ളും വ​ട​ക്ക​ഞ്ചേ​രി-​മ​ണ്ണു​ത്തി ആ​റു​വ​രി​പ്പാ​ത​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​വും നി​ല​വി​ൽ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts