തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയത്തിൽ സിപിഎമ്മിന്റെ ഏജൻസിയായി ദേവസ്വം ബോർഡ് അധപതിച്ചെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ. സുപ്രീംകോടതിയിൽ ദേവസ്വംബോർഡ് സ്വീകരിച്ച നിലപാടിനോട് പ്രതികരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യൂത്ത് കോൺഗ്രസിനെയും മുല്ലപ്പള്ളി രാമചന്ദ്രൻ ശാസിച്ചു. വയനാട് സീറ്റിന്റെ കാര്യത്തിൽ പരസ്യ പ്രതികരണമോ പ്രമേയമോ കൊണ്ടുവന്നാൽ നടപടിയെടുക്കുമെന്നായുന്നു മുല്ലപ്പള്ളിയുടെ ശാസന.