കൊല്ലം: ആലപ്പാട്ടെ കരിമണല്‍ ഖനനം ഭാഗികമായി നിര്‍ത്തിവയ്ക്കാം എന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളി സമര സമിതി. ഖനനം പൂര്‍ണമായി നിര്‍ത്തണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് സമരസമിതി പ്രവർത്തകർ അറിയിച്ചു. വര്‍ഷകാലത്ത് ഖനനം നിര്‍ത്തി വയ്ക്കാമെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
ആലപ്പാട് ഗ്രാമത്തെ രക്ഷിക്കാന്‍ ഖനനം പൂര്‍ണമായും നിര്‍ത്തിവച്ച് പഠനം വേണമെന്നാണ് സമരസമിതിയുടെ ആവശ്യം. മുഖ്യമന്ത്രി ആലപ്പാട് സന്ദര്‍ശിക്കണമെന്നും സമരസമിതി പ്രവർത്തകർ ആവശ്യപ്പെടുന്നു. “കേരളം ആലപ്പാടേക്ക്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി സമരം ശക്തമാക്കാനാണ് സമരസമിതിയുടെ തീരുമാനം. വെള്ളിയാഴ്ച സമരം നൂറാം ദിനത്തിലെത്തും.