കേരളത്തെ പിടിച്ചുലച്ച നിപ്പ വൈറസിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയ വൈറസ് എന്ന ചിത്രത്തിന് സ്റ്റേ. ഇനി ഒരു ഉത്തരവ് ഉണ്ടാകും വരെ ചിത്രത്തിന്റെ റിലീസിംഗ് നിര്‍ത്തിവയ്ക്കാനാണ് എറണാകുളം ജില്ലാ കോടതിയുടെ നിര്‍ദേശം. ചിത്രത്തിന്റെ കഥ മോഷ്ടിച്ചാണ് ആഷിഖ് അബു സിനിമ സംവിധാനം ചെയ്തതെന്ന പരാതിയിലാണ് നടപടി.
ചിത്രത്തിന്റെ പേരും കഥയും മോഷ്ടിച്ചതാണെന്ന് ആരോപിച്ച് സംവിധായകന്‍ ഉദയ് അനന്തനാണ് ഹര്‍ജി നല്കിയത്. വൈറസ് എന്ന പേരില്‍ താന്‍ ഒരു ഡ്രാമ നിര്‍മ്മിച്ചിരുന്നതായും അതാണ് ആഷിഖ് അബു സിനിമയാക്കിയതെന്നുമാണ് ഹര്‍ജിക്കാരന്റെ ആരോപണം. വന്‍താര നിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
ആവിഷ്‌കാര സ്വാതന്ത്രത്തിനായി വാദിക്കുന്ന ആഷിഖ് അബു കഥ കോപ്പിയടിച്ച് സിനിമ എടുത്തതിനെതിരേ വലിയ തോതില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മറ്റുള്ളവരുടെ കാര്യത്തില്‍ കാണിക്കുന്ന ഉത്സാഹം സ്വന്തം കാര്യത്തില്‍ എന്തുകൊണ്ടാണ് പ്രാവര്‍ത്തികമാക്കാത്തതെന്ന ചോദ്യമാണ് സോഷ്യല്‍മീഡിയ ഉന്നയിക്കുന്നത്.
കുഞ്ചാക്കോ ബോബന്‍, ടൊവിനോ തോമസ്, ആസിഫ് അലി, പാര്‍വ്വതി, റഹ്മാന്‍, റിമാ കല്ലിങ്കല്‍, രേവതി, ഇന്ദ്രന്‍സ്, രമ്യാ നമ്പീശന്‍, മഡോണ് സെബാസ്റ്റ്യന്‍, ജോജു ജോര്‍ജ്ജ്, ദിലീഷ് പോത്തന്‍, ഷറഫുദ്ദീന്‍, ശ്രീനാഥ് ഭാസി, സൌബീന്‍ ഷാഹിര്‍, സെന്തില്‍ കൃഷ്ണ എന്നിവരാണ് വൈറസിലെ അഭിനേതാക്കള്‍.