കരുവാരകുണ്ട്: ശബരിമലയിലെ ആചാരാനുഷ്ടാനങ്ങൾക്കു കോട്ടം തട്ടുന്ന നടപടിയിൽ നിന്നു സംസ്ഥാന സർക്കാർ പിന്തിരിയണമെന്ന് ബിജെപി സംസ്ഥാന സമതി അംഗവും സിനിമാ സംവിധായകനുമായ അലി അക്ബർ. ബിജെപി കരുവാരകുണ്ട് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ടി.വിജയൻ അധ്യക്ഷത വഹിച്ചു. യുവമോർച്ച സംസ്ഥാന സമിതിയഗം സുധി ഉപ്പട മുഖ്യപ്രഭാഷണം നടത്തി. കരുവാരകുണ്ട് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടിയിൽ നിന്നു രാജിവച്ച് ബിജെപിയിൽ അഗത്വം സ്വീകരിച്ച പ്രവർത്തകർക്ക് സ്വീകരണവും നൽകി.
വി.പ്രസാദ്, കർഷകമോർച്ച സംസ്ഥാന സമിതി അംഗം പണിക്കർ മാസ്റ്റർ, സുനിൽ കോട്ടയിൽ, പി. അനിൽ പ്രസാദ്, എം.വാസു, വി.പി ഉണ്ണികൃഷ്ണൻ, ഷിജു കരുവാരകുണ്ട് എ.ദിനൂപ് അജിത്ത് കൽകുണ്ട്, കെ.രാധകൃഷ്ണൻ, എ.ദിനൂപ് എന്നിവർ പ്രസംഗിച്ചു.