മോദി വ്യവസ്ഥിതികളെ തകര്‍ക്കുന്നു! ട്വിറ്ററില്‍ സെല്‍ഫ് ഗോളടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ട്രോളുകളുമായി സോഷ്യല്‍മീഡിയ

സമൂഹമാധ്യമങ്ങള്‍ വന്നതോടെ സംഭവിക്കുന്ന ചെറിയ തെറ്റുകുറ്റങ്ങള്‍ പോലും ആളുകള്‍ പെട്ടെന്ന് കണ്ടെത്തുന്നതും താത്പര്യമില്ലാത്ത വ്യക്തികളാണെങ്കില്‍ അവരെ സമൂഹമധ്യത്തില്‍ അപമാനിക്കുന്നതും പതിവാണ്. രാഷ്ട്രീയ നേതാക്കളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട. എതിരാളികള്‍ ബാക്കി കാര്യങ്ങള്‍ നോക്കിക്കൊള്ളും.

ഇടയ്ക്കിടെ ഇത്തരം അമളികളില്‍ പെട്ട് വലയുന്ന വ്യക്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. ഏറ്റവുമൊടുവില്‍ കോണ്‍ഗ്രസിനെതിരെ പോസ്റ്റ് ചെയ്ത ഒരു കുറിപ്പിനാണിപ്പോള്‍ സോഷ്യല്‍മീഡിയ ഉപയോക്താക്കളുടെ ഭാഗത്തുനിന്നും വിമര്‍ശനങ്ങളും പരിഹാസങ്ങളും ഏറ്റു വാങ്ങിക്കൊണ്ടിരിക്കുന്നത്.

ചൊവ്വാഴ്ച പോസ്റ്റ് ചെയ്ത ഒരു ട്വീറ്റില്‍ ‘Congress misuses Article 356 several times… but Modi is destroying institutions:PM’ എന്നായിരുന്നു വാചകം. ‘ 356 ാം വകുപ്പ് കോണ്‍ഗ്രസ് പലതവണ ദുരുപയോഗം ചെയ്തു… പക്ഷേ, മോദി സ്ഥാപനങ്ങളെ തകര്‍ക്കുന്നു” എന്നതായിരുന്നു ചര്‍ച്ചയായ വാചകം. എന്നാല്‍ അത് സ്വയം കുറ്റപ്പെടുത്തുന്നതായാണ് പലര്‍ക്കും തോന്നിയത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹം ഉദ്ദേശിച്ചത്, കോണ്‍ഗ്രസാണ് എല്ലാം നശിപ്പിക്കുന്നത്, എന്നിട്ട് കുറ്റം മോദിയ്ക്കും എന്നായിരുന്നു. ഇംഗ്ലീഷില്‍ കാര്യം അവതരിപ്പിച്ചപ്പോള്‍ അത് സെല്‍ഫ് ട്രോളായി മാറുകയായിരുന്നു. Modi destroying institutions എന്നുള്ളത് ഒരിക്കല്‍ കോണ്‍ഗ്രസ് മോദിയെ കുറ്റപ്പെടുത്തി പരാമര്‍ശിച്ച കാര്യവുമാണ്. സമാനമായ രീതിയില്‍ മുമ്പും മോദിയ്ക്ക് ഈയബദ്ധം സംഭവിച്ചിട്ടുണ്ട്.

Related posts