പൊതുവേദയിൽ പ്രത്യക്ഷപ്പെട്ട തന്റെ മകളുടെ വസ്ത്രധാരണവവുമായി ബന്ധപ്പെട്ട് വിമർശനം നടത്തിയവരുടെ വായയടപ്പിച്ച് സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ. സ്ലം ഡോഗ് മില്യണയറിന്റെ പത്താം വാർഷികവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ആഘോഷത്തിനിടെയാണ് റഹ്മാനൊപ്പം മകൾ ഖദീജ വേദിയിലെത്തിയത്.
സാരിക്കൊപ്പം മുഖം മൂടുന്ന വിധത്തിൽ നിഖാബ് ധരിച്ചായിരുന്നു ഖദീജ എത്തിയത്. ഇതിനെ തുടർന്നായിരുന്നു ഇവർക്കു നേരെ വിമർശനപ്പെരുമഴയുണ്ടായത്. റഹ്മാന്റെ മകൾ യാഥാത്ഥിതിക വേഷം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നായിരുന്നു ഭൂരിഭാഗമാളുകളുടെയും അഭിപ്രായം.
ഈ വിമർശനങ്ങൾക്കാണ് റഹ്മാൻ ട്വിറ്ററിൽ പങ്കുവച്ച ഒരു കുറിപ്പിലൂടെ മറുപടി നൽകിയത്. റഹ്മാന്റെ ഭാര്യ സൈറയും മക്കളായ ഖദീജയും റഹീമയും നിതാ അംബാനിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രമാണ് അദ്ദേഹം പങ്കുവച്ചത്.
ചിത്രത്തിൽ ഖദീജ മാത്രമായിരുന്നു നിഖാബ് ധരിച്ചിട്ടുള്ളത്. വസ്ത്രധാരണം ഓരോരുത്തരുടെയും സ്വാതന്ത്രമാണെന്നായിരുന്നു റഹ്മാൻ ഉദ്ദേശിച്ചത്. മാത്രമല്ല സംഭവത്തെക്കുറിച്ച് ഖദീജയും പ്രതികരിച്ചിട്ടുണ്ട്.
“ആരുടെയും ഇഷ്ടപ്രകാരമല്ല തന്റെ വസ്ത്രധാരണമെന്നും ജീവിതത്തിൽ ഇത്തരം കാര്യങ്ങൾ തീരുമാനിക്കുവാനുള്ള ബോധവും പക്വതയും തനിക്കുണ്ട്. തന്റെ മുഖപടവുമായി മാതാപിതാക്കൾക്ക് യാതൊരു പങ്കുമില്ല. എല്ലാവർക്കും അവരുടെ ഇഷ്ടത്തിന് വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്രമുണ്ട്’. ഖദീജ പറഞ്ഞു.
The precious ladies of my family Khatija ,Raheema and Sairaa with NitaAmbaniji #freedomtochoose pic.twitter.com/H2DZePYOtA
— A.R.Rahman (@arrahman) February 6, 2019