പാ​​ക്കി​​സ്ഥാ​​നി​​ൽ ക​​ളി​​ക്കി​​ല്ലെ​​ന്ന് ഓസ്ട്രേലിയ

ക​​റാ​​ച്ചി: പാ​​ക്കി​​സ്ഥാ​​നി​​ൽ ക്രി​​ക്ക​​റ്റ് ക​​ളി​​ക്കാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് ഓ​​സ്ട്രേ​​ലി​​യ അ​​റി​​യി​​ച്ച​​തോ​​ടെ ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര ദു​​ബാ​​യി​​ലേ​​ക്ക് മാ​​റ്റാ​​ൻ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി പി​​സി​​ബി (പാ​​ക് ക്രി​​ക്ക​​റ്റ് ബോ​​ർ​​ഡ്). മാ​​ർ​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന അ​​ഞ്ച് മ​​ത്സ​​ര ഏ​​ക​​ദി​​ന പ​​ര​​ന്പ​​ര​​യാ​​ണ് ദു​​ബാ​​യി​​ലേ​​ക്ക് മാ​​റ്റി​​യ​​ത്.

2009ൽ ​​ശ്രീ​​ല​​ങ്ക​​ൻ ടീ​​മി​​നെ​​തി​​രേ ഭീ​​ക​​രാ​​ക്ര​​മ​​ണം ന​​ട​​ന്ന​​തി​​നു​​ശേ​​ഷം പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്ക് ടീ​​മു​​ക​​ൾ പോ​​കാ​​ൻ ധൈ​​ര്യ​​പ്പെ​​ട്ടി​​ട്ടി​​ല്ല. എ​​ന്നാ​​ൽ, അ​​ടു​​ത്തി​​ടെ ലോ​​ക ഇ​​ല​​വ​​ണും ശ്രീ​​ല​​ങ്ക, വെ​​സ്റ്റ് ഇ​​ൻ​​ഡീ​​സ് ടീ​​മു​​ക​​ളും പാ​​ക്കി​​സ്ഥാ​​നി​​ൽ പ​​ര്യ​​ട​​നം ന​​ട​​ത്തി​​യി​​രു​​ന്നു. ജ​​നു​​വ​​രി 31 മു​​ത​​ൽ ഫെ​​ബ്രു​​വ​​രി മൂ​​ന്ന് വ​​രെ വി​​ൻ​​ഡീ​​സ് വ​​നി​​താ ടീ​​മും പാ​​ക്കി​​സ്ഥാ​​നി​​ൽ എ​​ത്തി​​യി​​രു​​ന്നു. ഓ​​സ്ട്രേ​​ലി​​യ​​ൻ സ​​ർ​​ക്കാ​​രി​​ന്‍റെ നി​​ർ​​ദേ​​ശാ​​നു​​സ​​ര​​ണ​​മാ​​ണ് ക്രി​​ക്ക​​റ്റ് ഓ​​സ്ട്രേ​​ലി​​യ (സി​​എ) പാ​​ക്കി​​സ്ഥാ​​നി​​ലേ​​ക്കി​​ല്ലെ​​ന്ന് അ​​റി​​യി​​ച്ച​​ത്.

Related posts