ദുബായ്: ഐസിസി ട്വന്റി-20 ബൗളർമാരുടെ റാങ്കിംഗിൽ ഇന്ത്യൻ സ്പിന്നർ കുൽദീപ് യാദവ് രണ്ടാമത്. ഒരു സ്ഥാനം മുന്നോട്ട് കയറി കരിയറിലെ മികച്ച റാങ്കിലാണ് കുൽദീപ് ഇപ്പോൾ.
അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ ആണ് ഒന്നാം റാങ്കിൽ. ആദ്യ പത്തിൽ ഉള്ള ഏക ഇന്ത്യൻ താരമാണ് കുൽദീപ്. യുസ്വേന്ദ്ര ചാഹൽ ആറ് സ്ഥാനം പിന്നോട്ടിറങ്ങി 17ലായി. ഭുവനേശ്വർ കുമാർ 18ൽ തുടർന്നു.
ഇന്ത്യ ടീം റാങ്കിംഗിൽ രണ്ടാം സ്ഥാനത്ത് തുടരുന്നു. ന്യൂസിലൻഡിനെതിരായ പരന്പര പരാജയപ്പെട്ടതിനാൽ രണ്ട് റേറ്റിംഗ് പോയിന്റ് ഇന്ത്യക്ക് നഷ്ടപ്പെട്ടു. പാക്കിസ്ഥാനാണ് ഒന്നാം റാങ്കിൽ.