ട്രെയിൻ യാത്രക്കിടയിൽ ലഹരിക്കടിമയായ ഒരാളിൽ നിന്നും ദുരനുഭവം നേരിട്ട യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് നവമാധ്യമങ്ങളിൽ വൈറലാകുന്നു. ആലീസ് ചീവേൽ എന്ന യുവതിക്കാണ് കേരള എക്സ്പ്രസ് ട്രെയിനിൽ വച്ച് മദ്യപാനിയായ ഒരാളിൽ നിന്നും മോശമായ അനുഭവം നേരിടേണ്ടി വന്നത്.
എന്നാൽ നിരവധി യാത്രക്കാരുടെ മുമ്പിൽ വച്ച് തന്നെ ഇയാൾ തന്നെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഒരാൾ പോലും സംഭവത്തിൽ ഇടപെട്ടില്ലെന്നുള്ളതാണ് വളരെ ദുഖകരമായി ഇവർ കുറിക്കുന്നത്. തനിക്കൊപ്പം യാത്ര ചെയ്ത ചെറുപ്പക്കാരടക്കമുള്ള ആണുങ്ങൾ നിഷ്ക്രിയരായി നോക്കി നിൽക്കുകയായിരുന്നുവെന്നും അവസാനം പ്രായമായ ഒരാളാണ് ഈ ആക്രമിയെ അടിച്ചു വീഴ്ത്തിയതെന്നും ഈ യുവതി പറയുന്നു.
മാത്രമല്ല അവൻ വീണു കഴിഞ്ഞപ്പോഴാണ് അവിടെ നിന്ന ആണുങ്ങൾ വീരസ്യം പുറത്തെടുത്തതെന്നും ഇവർ കൂട്ടി ചേർക്കുന്നു. അവനെ ഒതുക്കാൻ കഴിഞ്ഞില്ലെങ്കിൽ ഞാൻ കൊല്ലപ്പെടുകയോ, അവനെ കൊല്ലുകയോ ചെയ്യേണ്ടി വന്നേനെയെന്നും ആലീസ് പറഞ്ഞു.