പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഷഫീഖ് അല്‍ ഖാസിമി കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി, എന്നിട്ടും പരാതിയില്ലെന്ന് പറഞ്ഞ് കേസെടുക്കാന്‍ മടിച്ച് പോലീസും, രക്ഷപ്പെട്ട ഖാസിമി നാടുവിട്ടെന്ന് സൂചന

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

കഴിഞ്ഞ ദിവസമാണ് സംഭവം പുറത്തായത്. സ്‌കൂളില്‍ നിന്നും ഉച്ചസമയത്ത് പുറത്തുവന്ന പെണ്‍കുട്ടിയെ സ്വന്തം വാഹനത്തില്‍ കയറ്റി ആളില്ലാത്ത പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. പ്രദേശത്തുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ഇമാമിനൊപ്പം പെണ്‍കുട്ടിയെ കണ്ടത്. തുടര്‍ന്ന് ഇവര്‍ ചോദ്യം ചെയ്തതോടെ ഇമാം പെണ്‍കുട്ടി തന്റെ ഭാര്യയാണെന്ന് പറഞ്ഞ് സ്ഥലത്തു നിന്നും മുങ്ങുകയായിരുന്നു.

സംഭവം പുറത്തായതോടെ തൊളിക്കോട് പള്ളി കമ്മിറ്റി അന്വേഷണം നടത്തി ഇമാമിനെ സ്ഥാനത്തു നിന്നും നീക്കി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പെണ്‍കുട്ടി പരാതി നല്‍കിയില്ലെന്ന കാരണത്താല്‍ പോലീസ് കേസെടുക്കാന്‍ വൈകിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഒരു കുട്ടിയാണ് ആദ്യം ഇവരെ കണ്ടത്.

കുട്ടി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു. ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. ഇത്രയും പ്രായമുള്ള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് ചോദിച്ചു തൊഴിലുറപ്പുകാര്‍ തട്ടിക്കയറി. ഇതോടെ ഇയാള്‍ ഇവിടെനിന്നും രക്ഷപ്പെടുകയായിരുന്നു.

Related posts