തലശേരി: അരിയിൽ ഷുക്കൂർ വധക്കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കമാൽ പാഷ നടത്തിയ പ്രതികരണങ്ങൾ ഷുക്കൂർ കേസ് പരിഗണിക്കുന്ന കോടതികളെ സമ്മർദ്ദത്തിലാക്കാൻ ലക്ഷ്യം വച്ചുള്ളതാണെന്ന് പ്രതിഭാഗം അഭിഭാഷകൻ കെ.വിശ്വൻ രാഷ്ട്രദീപികയോട് പറഞ്ഞു.
ഷുക്കൂർ കേസിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട കമാൽ പാഷ വിരമിച്ച ശേഷം കോടതിയെന്ന പുരയ്ക്ക് ചുറ്റും നടക്കേണ്ട കാര്യമെന്താണ്. എന്തിനാണ് ഈ അമിതാവേശം. താൻ വിധി പറഞ്ഞ കേസിൽ ഇത്തരത്തിൽ ഇദ്ദേഹം നടത്തുന്ന പരസ്യ പ്രസ്താവനകൾ ജുഡീഷ്യറിയുടെ അന്തസിന് ചേർന്നതല്ല. ഇത് അച്ചടക്ക ലംഘനമാണ്. ദുരൂഹവും സംശയകരവുമാണ്.