ദുബായ്: ഐസിസി ട്വന്റി-20 ബാറ്റ്സ്വുമണ് റാങ്കിംഗിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ സ്മൃതി മന്ദാനയും ജെമീമ റോഡ്രിഗസും. ജെമീമ റൊഡ്രീഗസ് നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി രണ്ടിലെത്തി. സ്മൃതി മന്ദാന നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറിലെത്തി.
ബൗളിംഗിൽ സ്പിന്നർ രാധാ യാദവ് 18 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പത്താം റാങ്കിലെത്തി. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ദീപ്തി ശർമ 14ലേക്കു കയറി. ഹർമൻപ്രീത് കൗറാണ് (ഏഴ്) ബാറ്റിംഗിൽ ആദ്യ പത്ത് റാങ്കിലുള്ള മറ്റൊരു ഇന്ത്യൻ താരം. ബൗളർമാരിൽ ഇന്ത്യയുടെ പൂനം യാദവാണ് രണ്ടാമത്. ടീം റാങ്കിംഗിൽ ഇന്ത്യ നാലാമതാണ്.