പത്തനംതിട്ട: ശബരിമലയിൽ യുവതികളെ വിലക്കിയുളള ആചാരം നിലനിർത്താൻ കേന്ദ്രസർക്കാർ ഓർഡിനൻസ് ഇറക്കണമെന്ന് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു. വിശ്വാസികളുടെ സർക്കാർ എന്ന നിലയിൽ കേന്ദ്രത്തിൽ നിന്ന് ഓർഡിനൻസ് പ്രതീക്ഷിക്കുന്നു. ഇല്ലെങ്കിൽ ഈ തെരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിക്കുന്നതൊന്നും കിട്ടില്ല.
യുവതീ പ്രവേശന വിധിക്കെതിരെ പുന:പരിശോധന ഹർജി നൽകിയത് കോണ്‍ഗ്രസാണ്. ബിജെപി ഒന്നും ചെയ്തില്ല. അടിക്കടി നിലപാടു മാറ്റുന്നതിനാൽ ദേവസ്വം ബോർഡ് സുപ്രീംകോടതിയുടെ വിമർശനം ക്ഷണിച്ചു വരുത്തുകയാണ്. വിശ്വാസികൾക്ക് അനുകൂലമായ വിധി സുപ്രീംകോടതിയിൽ നിന്നുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും പ്രയാർ ഗോപാലകൃഷ്ണ് പറഞ്ഞു.