ഹോളിവുഡ് താരവും ഓസ്കര് ജേതാവുമായ ജെന്നിഫര്‍ ലോറൻസ് വിവാഹിതയാകുന്നു. ഒന്‍പത് മാസം നീണ്ടു നിന്ന പ്രണയത്തിനൊടുവിലാണ് കാമുകനായ കുക്ക് മറോണിയെ താരം വിവാഹം ചെയ്യാനൊരുങ്ങുന്നത്.
ഇവരുടെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞിരുന്നു. 2012 ൽ പുറത്തിറങ്ങിയ സിൽവർ ലൈനിംഗ്സ് പ്ലേ ബുക്ക് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് ജെന്നിഫര്‍ ലോറൻസിനെ ഓസ്കർ അവാർഡ് തേടിയെത്തിയത്.