പ്രണയദിനത്തില്‍ കൊച്ചിയിൽ നടക്കാനിരുന്ന “വാലന്റൈന്‍സ് നൈറ്റ്’ പരിപാടിയിൽ നിന്ന് പിന്മാറിയ സണ്ണി ലിയോണിക്ക് ട്രോൾ പൊങ്കാല. സണ്ണി ലിയോണിയെ ഒരു നോക്കു കാണാൻ പല നുണകൾ പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയവരെ നടി ചതിച്ചുവെന്ന വിധത്തിലാണ് സോഷ്യൽമീഡിയയിൽ ട്രോളുകൾ സജീവമാകുന്നത്.
വൈകിട്ട് നടക്കാനിരുന്ന ഷോയിൽ നിന്ന് പിന്മാറുന്ന കാര്യം ട്വിറ്ററിലൂടെയാണ് താരം അറിയിച്ചത്. ചുവപ്പ് ക്രോസ്മാര്ക്ക് ചെയ്ത പരിപാടിയുടെ പോസ്റ്റർ സഹിതമാണ് സണ്ണിയുടെ ട്വീറ്റ്.‘എല്ലാവരോടും ക്ഷമ ചോദിക്കുന്നു. കൊച്ചിയിലെ ‘വാലന്റൈന്‍സ് ഡേ പരിപാടിയില്‍ ഞാന്‍ പങ്കെടുക്കുന്നില്ല. പരിപാടിയുടെ പ്രമോട്ടര്‍മാര്‍ നല്കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് പിന്മാറുന്നതെന്നും’ സണ്ണി ലിയോൺ ട്വീറ്റ് ചെയ്തു.
പ്രതിഫലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് പരിപാടിയില്‍ നിന്നും സണ്ണി പിന്മാറാന് കാരണമെന്നാണ് സൂചന.