കാഷ്മീരില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ വയനാട്ടിലെ വീട്ടില്‍ കുടുംബാംഗങ്ങള്‍ക്ക് ആശ്വാസ വാക്കുകളുമായി സന്തോഷ് പണ്ഡിറ്റ്! പല പ്രമുഖരും കണ്ടു പഠിക്കേണ്ട മാതൃകയെന്ന് അഭിനന്ദിച്ചും നന്ദി പറഞ്ഞും സോഷ്യല്‍മീഡിയ

കാഷ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരാക്രമണത്തില്‍ മരിച്ച മുഴുവന്‍ സൈനികരെയും പ്രത്യേകിച്ച് മലയാളിയും വയനാട് ലക്കിടി സ്വദേശിയുമായ വി.വി.വസന്തകുമാറിന്റെയും ഓര്‍മയില്‍ വിഷമിച്ചിരിക്കുകയാണ് മലയാളികള്‍. നവമാധ്യമങ്ങളിലൂടെയും മറ്റും പലരും മരിച്ച സൈനികര്‍ക്കും വസന്തകുമാറിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുണ്ട്. പ്രമുഖരടക്കമുള്ള ധാരാളം ആളുകള്‍ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങളും വിലാപവും രേഖപ്പെടുത്തിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ അധികമാരും ചെയ്യാത്ത ഒരു കാര്യം ചെയ്ത് സമൂഹത്തിന് ഒരു സന്ദേശം നല്‍കിയിരിക്കുകയാണ് സിനിമാ രംഗത്ത് ശ്രദ്ധേയനായ സന്തോഷ് പണ്ഡിറ്റ്. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച വസന്തകുമാറിന്റെ വയനാട്ടിലെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചാണ് അദ്ദേഹം ശ്രദ്ധേയമായൊരു സന്ദേശം സമൂഹത്തിന് നല്‍കിയിരിക്കുന്നത്.

സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ മേഖലയിലുള്ള പലരും ചിന്തിക്കുക പോലും ചെയ്ത് കാണാത്ത കാര്യമാണിത്. ഒരുപക്ഷേ അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്ന സമയത്ത് ഇപ്പറഞ്ഞ കൂട്ടരെല്ലാം എത്തിയെന്ന് വരാം. എന്നാല്‍ അതിന് മുമ്പ് വീട്ടിലെത്തി ദുഖാര്‍ത്തരായ കുടുംബാംഗങ്ങളെ, കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെയുള്ളവരെ, കണ്ട് സംസാരിക്കുക എന്ന് വിലമതിക്കാനാവാത്ത പ്രവര്‍ത്തി തന്നെയാണ്.

ഏതായാലും സമൂഹമാധ്യമങ്ങളില്‍ വലിയ കയ്യടിയാണ് സന്തോഷ് പണ്ഡിറ്റിന്റെ നല്ല മനസിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Related posts