ജയ്പുർ: ജമ്മുകാഷ്മീരിലെ പുൽവാമയിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കൾക്ക് 25 ലക്ഷം രൂപ രാജസ്ഥാൻ സർക്കാർ നഷ്ടപരിഹാരം പ്രഖ്യാപിച്ചു. സംസ്ഥാനത്തുനിന്നുള്ള ജവാൻമാരുടെ കുടുംബങ്ങൾക്കാണ് നഷ്ടപരിഹാരം നൽകുന്നത്. അടുത്ത ബന്ധുക്കൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
സർക്കാർ കൊല്ലപ്പെട്ട ജവാൻമാരുടെ കുടുംബത്തിന്റെ ദുഖത്തിനൊപ്പം ചേരുകയാണെന്ന് സൈനികക്ഷേമ മന്ത്രി പ്രതാപ് സിംഗ് ഖചാരിയ പറഞ്ഞു. മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ട സൈനികന്റെ മാതാപിതാക്കൾക്കും ഭാര്യക്കോ മക്കളിലൊരാൾക്കോ സർക്കാർ ജോലിയും നൽകും.