പത്തനംതിട്ട: റബർ കർഷകരുടെ ക്ഷേമത്തിനുവേണ്ടി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 500 കോടി രൂപയുടെ വിലസ്ഥിരതാ ഫണ്ടും സിയാൽ മോഡൽ പദ്ധതിയും കേരളത്തിലെ റബർ കർഷകരുടെ ക്ഷേമത്തിനു സഹായകരമാണെന്ന് ജനാധിപത്യ കേരള കോണ്ഗ്രസ് ചെയർമാൻ കെ. ഫ്രാൻസിസ് ജോർജ്. ജനാധിപത്യം കേരള കോണ്ഗ്രസ് പത്തനംതിട്ട പാർലമെന്റ് മണ്ഡലം കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മധ്യതിരുവിതാംകൂറിലെ സന്പദ് വ്യവസ്ഥയിൽ നിർണായക സ്ഥാനമുള്ള റബർ കർഷകരെ വിലത്തകർച്ചയിൽ നിന്നും രക്ഷിക്കേണ്ടത് ജനകീയ സർക്കാരിന്റെ ഉത്തരവാദിത്വമാണെന്നും ഫ്രാൻസിസ് ജോർജ് പറഞ്ഞു.പാർട്ടി വർക്കിംഗ് ചെയർമാൻ ഡോ.കെ.സി. ജോസഫ് അധ്യക്ഷത വഹിച്ചു.
ഡെപ്യൂട്ടി ചെയർമാൻ പി.സി. ജോസഫ്, ട്രഷറാർ വക്കച്ചൻ മറ്റത്തിൽ, എം.പി. പോളി, ഏലിയാസ് സഖറിയ, ജോർജ് കുന്നപ്പുഴ, ജേക്കബ് എം. ഏബ്രഹാം, രാജു നെടുവംപുറം, മാത്യൂസ് ജോർജ്, ഫ്രാൻസിസ് തോമസ്, ഡോ.ജോർജ് വർഗീസ് കൊപ്പാറ, ജേക്കബ് ജോർജ് കുറ്റിയിൽ, ടി. ഏബ്രഹാം, വർഗീസ് മുളയ്ക്കൽ, ജോസ് പറക്കോട്, മുരളീധരൻ നായർ, ഏബ്രഹാം കുളമട, മോളി മാത്യു, സൂസൻ ദാനിയേൽ, ഏബ്രഹാം ചെങ്ങറ, എ.ജി. തോമസ്, ജോസ് കൊച്ചുപുര, ജോർജ് തോമസ്, മോഹൻ തോമസ്, തോമസ് പുല്ലംപള്ളി, ബാബു കല്ലുങ്കൽ എന്നിവർ പ്രസംഗിച്ചു.