ചാരുംമൂട്: കൊല്ലം- തേനി ദേശീയപാതയിൽ കെഎസ്ആർടിസി വേണാട് ബസും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രികനായ യുവാവ് മരിച്ചു. കൊല്ലം കിളികൊല്ലൂർ ശാസ്താനഗർ ശാലോം വീട്ടിൽ ജോണ് ഹാരിസ് (21) ആണ് മരിച്ചത്.
ഇന്ന് രാവിലെ 7 .30 ഓടെ ചാരുംമൂടിനും താമരക്കുളത്തിനുമിടയിൽ ഗുരുനാഥൻ കുളങ്ങരയിലായിരുന്നു അപകടം. ചാരുംമൂട് ഭാഗത്തേക്ക് വരികയായിരുന്ന ജോണ് ഹാരിസ് സഞ്ചരിച്ച ബുള്ളറ്റ് കൊല്ലം ഭാഗത്തേക്ക് പോകുകയായിരുന്ന കഐസ്ആർടിസി വേണാട് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് ബസിനടിയിൽപ്പെട്ടു. ഗുരുതര പരിക്കേറ്റ ജോണ് ഹാരിസിനെ കറ്റാനത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നൂറനാട് പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.