അഡാര്‍ ലവ് എന്ന ചിത്രത്തിന്റേതായി പുറത്തു വന്ന ഓരോ ഗാനവും ഓരോ വീഡിയോകളും വമര്ശനങ്ങളുടെയും വിവാദങ്ങളുടെയും ഘോഷയാത്രയ്ക്കാണ് സാക്ഷ്യം വഹിച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച റോഷനും പ്രിയയും കേട്ടതിനേക്കാളുമൊക്കെ വിമര്‍ശനങ്ങള്‍ക്ക് വിധേയനായത് സംവിധായകന് ഒമര്‍ ലുലുവാണ്.
ഏതായാലും വലിയ വിവാദങ്ങള്‍ക്കുശേഷം ഇപ്പോള്‍ അഡാര്‍ ലവ് റിലീസായിരിക്കുകയാണ്. ചിത്രത്തെക്കുറിച്ച് വിഭിന്ന അഭിപ്രായങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നതും. ഈ സാഹചര്യത്തില്‍ എന്തുകൊണ്ട് അഡാര്‍ ലവിലെ ഒരു പ്രത്യേക റിസ്ക് എടുത്തു എന്ന് വിവരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഒമര്‍ ലുലു. ഫേസ്ബുക്കിലൂടെയാണ് ഇങ്ങനെയൊരു വിശദീകരണം ഒമര്‍ ലുലു നടത്തിയിരിക്കുന്നത്.
ഒമര്‍ ലുലുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ…
പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട് ,അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട് .അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം .ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്ക് എടുക്കാന്‍ കാരണം ,ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു Real life incident ആണ് .പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് ,പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത് .ഈ ചിത്രത്തിന് ആധാരമായ സംഭവമാണ് താഴെ കൊടുത്തിരിക്കുന്ന വാര്‍ത്തയില്‍ .