തിരുവനന്തപുരം: കാസർഗോട്ട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ സിപിഎമ്മിനെ പരോക്ഷമായി വിമർശിച്ച് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരൻ. അതിദാരുണമായ സംഭവമാണ് ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു.
വകതിരിവില്ലായ്മ ഉണ്ടായിടത്ത് തിരുത്തൽ വേണമെന്നായിരുന്നു മന്ത്രിയുടെ അഭിപ്രായം. ആ വകതിരിവില്ലായ്മ എവിടെ ഉണ്ടായെന്ന് എല്ലാവർക്കുമറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൊലപാതകത്തിൽ പാർട്ടിക്ക് യാതൊരു പങ്കുമില്ലെന്ന് സിപിഎം സംസ്ഥാന-ജില്ലാ നേതൃത്വങ്ങൾ ആവർത്തിച്ച് വ്യക്തമാക്കുന്നതിനിടെയാണ് മുന്നണിയിലെ രണ്ടാംകക്ഷിയായ സിപിഐയുടെ മന്ത്രിയിൽ നിന്ന് ഇത്തരത്തിൽ പരോക്ഷ വിമർശനമുണ്ടായിരിക്കുന്നത്.