കോട്ടയം: കെഎസ്ആർടിസിയിൽ ഇന്നു യാത്ര ചെയ്ത യാത്രക്കാർക്ക് ആദ്യം അന്പ രപ്പ്, പിന്നെ കൗതുകം. ടിക്ക റ്റിനോടൊപ്പം മധുരവും ലഭിച്ചാൽ ആരാണെങ്കിലും ഒന്ന് ഞെട്ടില്ലേ. ആദ്യം അന്പരന്നെങ്കിലും പിന്നെയാണ് യാത്രക്കാ ർക്ക് കാര്യം മനസിലായത്. കേരളത്തിലെ പൊതുഗതാഗത സംവിധാനം പ്രയാണം ആരംഭിച്ചിട്ട് 81 വർഷം തികയുന്നതിന്റെ ഭാഗമായി ‘ജനകീയ ട്രാൻസ്പോർട്ട് ജനപക്ഷ വികസനം’ എന്ന സന്ദേശമുയർത്തി കെഎസ്ആർടിസിയിൽ നാളെ ബസ് ഡേ ദിനാചരണം നടക്കുന്നതി ന്റെ ഭാഗമായിട്ടായിരുന്നു മധുരവും കാർ ഡും നൽകി യാത്രക്കാരെ സ്വീകരിച്ചത്.
കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് എംപ്ലോയീസ് അസോസിയേഷന്റെ(സിഐടിയു) ആഭിമുഖ്യത്തിലാണ് ബസ് ഡേ ദിനചാരണം. നാളെ യാത്രക്കാർ മറ്റു വാഹനങ്ങൾ ഒഴിവാക്കി കെഎസ്ആർടിസിയിൽ യാത്ര ചെയ്യണമെന്ന ആഹ്വാനവുമായാണ് ഇന്നു യാത്രക്കാരെ വരവേറ്റത്. ബസ് ഡേ ദിനാചരണത്തിലൂടെ പരമാവധി വരുമാനം കോർപറേഷനു ലഭ്യമാക്കുകയാണ് പ്രധാന ലക്ഷ്യം. നാളെ മുഴുവൻ സർവീസ് ബസുക ളും ഓടണം. ഇതിനായി എല്ലാ തൊഴിലാളികളോടും നാളെ ഹാജരാകാൻ യൂണിയൻ നിർദേശം നൽകിയിട്ടുണ്ട്.
യൂണിയൻ സംഘടിപ്പിക്കുന്ന ഈ പരിപാടിക്ക് മാനേജ്മെന്റിന്റെ പിന്തുണയുണ്ട്. ബസ് ഡേ ദിനാചരണം വിജയിപ്പിക്കണമെന്ന് മാനേജ്മെന്റ് സർക്കുലർ അയച്ചിട്ടുണ്ട്. ‘സുഖ യാത്ര, സുരക്ഷിത യാത്ര’ എന്ന സന്ദേശമുയർത്തി പരമാവധി യാത്രക്കാരെ കെഎസ്ആർടിസി ബസുകളിൽ കയറ്റാനും ജീവനക്കാർ പ്രോത്സാഹനം നൽകും.
ഇതിന്റെ ഭാഗമായിട്ടാണ് ഇന്ന് കെഎസ്ആർടിസി സ്റ്റാൻഡുകളിൽ എത്തുന്ന യാത്രക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി ബസ് ഡേ ദിനത്തിൽ കെഎസ്ആർടിസിയിൽ യാത്രചെയ്യണമെന്ന് ആവശ്യപ്പെട്ട് കാർഡും മധുരവും സമ്മാനിക്കുന്നത്.
എല്ലാ സർവീസുകളും അയയ്ക്കുന്നതോടൊപ്പം പ്രാധനപ്പെട്ട സ്റ്റോപ്പുകളിൽ ബസുകൾ നിർത്തി ബസ് പോകുന്ന സ്ഥലം വിളിച്ചു പറഞ്ഞ് പരമാവധി യാത്രക്കാരെ കയറ്റണമെന്നാണ് യൂണിയൻ ജീവനക്കാർക്ക് നിർദേശം നൽകിയിരിക്കുന്നത്.
1938 ഫെബ്രുവരി 20ന് രാജകുടുംബാംഗങ്ങളുമായി കവടിയാറിലേക്ക് നടത്തിയ തിരുവിതാംകൂർ സ്റ്റേറ്റ് ട്രാൻസ്പോർട്ടിന്റെ ആദ്യ ബസ് യാത്രയിലൂടെയാണു കേരളത്തിന്റെ പൊതുഗതാഗത സംവിധാനം ആരംഭിക്കുന്നത്. കേരളപ്പിറവിയോടെ സംസ്ഥാന സർക്കാരിന്റെ ഭാഗമാകുകയും 1965 ഏപ്രിൽ ഒന്നിനു കോർപറേഷനാകുകയും ചെയ്തു.
2017ലും സിഐടിയു യൂണിയൻ ബസ് ഡേ ദിനാചരണം നടത്തിയിരുന്നു. വൻ വിജയമായ പരിപാടി പിന്നീട് ഒരാഴ്ചക്കാലം തുടർന്നു. ഈ ദിവസങ്ങളിൽ കോർപറേഷനു വരുമാനം കൂടിയിരുന്നു. കഴിഞ്ഞവർഷം മാനേജ്മെന്റിന്റെ അനുവാദമില്ലാത്തതിനാൽ ബസ് ഡേ ദിനാചരണം നടന്നില്ല.