സൗമ്യ എന്ന പാവപ്പെട്ട പെണ്‍കുട്ടിയെ ഗോവിന്ദച്ചാമി ദാരുണമായി കൊലപ്പെടുത്തിയപ്പോള്‍ പ്രതിക്ക് വധശിക്ഷ നല്‍കരുതെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയവരില്‍ മുന്‍നിരയിലുണ്ടായിരുന്നു സിപിഎം പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബി. വധശിക്ഷ നിര്‍ത്തലാക്കണമെന്ന നിലപാടാണ് സിപിഎമ്മിനെന്നാണ് അന്ന് ബേബി പറഞ്ഞത്. ഇപ്പോള്‍ കാസര്‍ഗോഡ് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎം നേതാവും കൂട്ടരും വെട്ടിക്കൊലപ്പെടുത്തിയപ്പോള്‍ ബേബി ഫേസ്ബുക്കിലിട്ട പോസ്റ്റിന് നേരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ബേബി ഫേസ്ബുക്കിലിട്ട പോസ്റ്റ് ഇങ്ങനെ- കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ അരുംകൊല ചെയ്ത സംഭവത്തെ ഏറ്റവും ശക്തമായ ഭാഷയില്‍ അപലപിക്കുന്നു. ആരു തന്നെ ചെയ്തതായാലും എന്തു സാഹചര്യമുണ്ടായാലും നീതീകരിക്കാവുന്ന ഒന്നല്ല ഈ കൊലപാതകങ്ങള്‍.
”എന്തൊക്കെ പ്രകോപനങ്ങളുമുണ്ടായാലും ഇത്തരമൊരു സംഭവം നടക്കാന്‍ പാടില്ലാത്തതായിരുന്നു. കൊലപാതകങ്ങളും അക്രമങ്ങളും സംഘടിപ്പിക്കുന്നത് പാര്‍ട്ടി നയമല്ല. ഏത് ഘട്ടത്തിലും സമാധാനം നിലനിര്‍ത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മുന്‍കൈയ്യെടുക്കുകയാണ് വേണ്ടത്. പാര്‍ടി യുടെ ഇത്തരം നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി ആരെങ്കിലും പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍ അവരെ പാര്‍ട്ടിയില്‍ വെച്ച് പൊറുപ്പിക്കില്ല.
ഇത്തരക്കാര്‍ക്ക് ഒരു സഹായവും പാര്‍ട്ടിയുടെ ഭാഗത്തുനിന്നും ഉണ്ടാകില്ല.” എന്ന് സിപിഐഎം കേരള സംസ്ഥാന സെക്രട്ടറി സഖാവ് കോടിയോരി ബാലകൃഷ്ണന് പറഞ്ഞതാണ് ഇക്കാര്യത്തിലെ ഞങ്ങളുടെ കാഴ്ചപ്പാട്. കുറ്റവാളികള്‍ക്കെതിരെ ശക്തമായ നടപടി എടുക്കുമെന്നു മുഖ്യമന്ത്രി സഖാവ് പിണറായി വിജയനും പറഞ്ഞിട്ടുണ്ട്.
ഞാന്‍ മുമ്പൊരിക്കല്‍ എഴുതിയത് ഉദ്ധരിക്കട്ടെ, ”രാഷ്ട്രീയകൊലപാതകം എന്ന പ്രയോഗം തന്നെ അര്‍ത്ഥമില്ലാത്തതാണ്. കൊലപാതകം രാഷ്ട്രീയ പ്രവര്‍ത്തനമല്ല. ഈ കുറ്റകൃത്യത്തിന് കക്ഷിരാഷ്ട്രീയ ബന്ധം ഉണ്ടാകാം എന്നു മാത്രം. കക്ഷിരാഷ്ട്രീയത്തിന്റെ പേരില്‍ നടക്കുന്ന ഏത് കൊലപാതകവും തൊഴിലാളിയുടെ രാഷ്ട്രീയ താല്പര്യത്തിനെതിരാണ്. അതിനാല്‍ എല്ലാ കക്ഷിരാഷ്ട്രീയ കൊലപാതകങ്ങളും സിപിഐഎമ്മിന്റെ താല്പര്യത്തിനെതിരാണ്.
മറ്റൊരു മനുഷ്യന്റെ ജീവനെടുക്കാന്‍ ആര്‍ക്കും അവകാശമില്ല. കോടതി ശിക്ഷിച്ച് നടത്തുന്ന തൂക്കിക്കൊല പോലും മനുഷ്യാവകാശലംഘനമാണെന്ന ഉറച്ച നിലപാടുള്ള പാര്‍ടിയാണ് സിപിഐഎം. ഈ കുറ്റകൃത്യത്തെ രാഷ്ട്രീയപ്രവര്‍ത്തനമായി കാണുന്നത് സിപിഐഎമ്മിന്റെ രാഷ്ട്രീയമല്ല. എതിര്‍കക്ഷിയില്‍ പെട്ട ഒരാളെ കൊന്നോ ശാരീരികമായി ആക്രമിച്ചോ സിപിഐഎമ്മിന്റെ രാഷ്ട്രീയം മുന്നോട്ടു കൊണ്ടുപോകാനാവില്ല. മറിച്ച് ഇത്തരം അക്രമങ്ങള്‍ സിപിഐഎമ്മിന് വലിയ തിരിച്ചടി ഉണ്ടാക്കുന്നു.”
ഈ കൊലപാതകങ്ങളെ അവിടെ മുമ്പുണ്ടായിരുന്ന സംഘര്‍ഷങ്ങളുടെ പേരിലോ കോണ്‍ഗ്രസ് ആണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ അക്രമം നടത്തിയ കക്ഷി എന്ന പേരിലോ ഒന്നും ന്യായീകരിക്കാനാവില്ല. കോണ്‍ഗ്രസ് ചെയ്യുന്നതിന് അതേ നാണയത്തില്‍ തിരിച്ചു നല്കാനാണെങ്കില് നമ്മള് കമ്മ്യൂണിസ്റ്റകാരാവേണ്ടതില്ല. അക്രമം നമ്മുടെ താല്പര്യത്തിനെതിരാണ്. അത് കോണ്‍ഗ്രസിന്റെയും ആര് എസ് എസിന്റെയും മുസ്ലിം ലീഗിന്റെയും മറ്റു വര്‍ഗീയവാദികളുടെയും രീതിയാണ്.
ഈ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ ആ പ്രദേശത്താകെ നമ്മുടെ പ്രവര്‍ത്തകര്‍ ആക്രമിക്കപ്പെടുകയാണ്. അവരുടെ വീടുകളും കടകളും പാര്‍ടി ഓഫീസുകളും ആക്രമിക്കപ്പെടുന്നു. ഈ സാഹചര്യത്തിലും സംയമനം കൈവിടരുതെന്നും സമാധാനം നിലനിറുത്താന്‍ സഖാക്കള്‍ മുന്നിട്ടിറങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു.
ബേബിയുടെ ഈ കമന്റിനെതിരേ വന്ന കമന്റുകളില്‍ ചിലത് ഇങ്ങനെ
പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പെട്ടിട്ടുണ്ടെങ്കില്‍ പാര്‍ട്ടി നടപടി എടുക്കുമെന്ന് കോടിയേരി.
പാര്‍ട്ടി എടുക്കുന്ന അതി ശക്തമായ നടപടികള്‍ താഴെ.
1) പ്രതികള്‍ക്ക് വേണ്ടി ബക്കറ്റ് പിരിവ്.
2) പ്രതികള്‍ക്ക് ജയിലില്‍ സുഖവാസം.
3) സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കാന്‍ സൗകര്യം.
4) കാമുകിയുമായി സല്ലപിക്കാന്‍ സൗകര്യം.
5) ജോലി ചെയ്യാതെ ശമ്പളം.
6) ഇതൊക്കെ കിട്ടുന്നുണ്ടോ എന്ന് അന്ന്വേഷിക്കാനും ഇടക്ക് സുഖ സൗകര്യങ്ങള്‍ അന്ന്വേഷിക്കാനും നേതാക്കളുടെ സന്ദര്‍ശനം.
7) അവര്‍ക്ക് തോന്നുമ്പോള്‍ പരോള്‍
8) പരോളില്‍ ഇറക്കി ങഘഅ സാന്നിധ്യത്തില്‍ കല്യാണം.
9) ഇനി വേറെ ആരുടെയെങ്കിലും ഭാര്യയെ ആണങ്കില്‍ അതും നടത്തി കൊടുക്കും.
10) ആയുര്‍വേദ സുഖ ചികിത്സ.
11) ഭാര്യ ഉള്ളവര്‍ക്ക് പുറത്ത് ഭാര്യയുമായി സന്തോഷത്തോടെ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ സൗകര്യം ചെയ്ത് കൊടുക്കും.
13) നിയമ പരമായി പരോള്‍ ഇല്ലെങ്കിലും അത് കോടതിയില്‍ പോയി വാങ്ങി കൊടുക്കും.
14) കേസ് സിബിഐ ക്ക് വിടാതെ നോക്കാന്‍ ലക്ഷങ്ങള്‍ ചിലവഴിച്ചു അത് തടയും.
15) വീട്ടുകാര്‍ക്ക് ചിലവിന്നുള്ളത് പാര്ട്ടിക്കാര് എത്തിച്ചു കൊടുക്കും.
ഈ വക അതി ശക്തമായ നടപടികള്‍ ഉള്ളത്കൊണ്ടാണ് പാര്‍ട്ടിക്ക് വേണ്ടി കൊല്ലാന്‍ ആളെ കിട്ടുന്നത് എന്ന് അവര്‍ക്ക് നന്നായി അറിയാം.
ഇനി ഇതൊക്കെ ചെയ്ത് കൊടുത്തില്ല എങ്കില്‍ പല നേതാക്കളും ഇന്ന് അകത്തു കെടുക്കേണ്ടി വരുമെന്ന് നേതാക്കള്‍ക് നന്നായിട്ടറിയാം.
അല്ലെങ്കില്‍ മറ്റേ മണി പറഞ്ഞതുപോലെ വണ്‍ റ്റൂ ത്രീ എന്ന കണക്കില്‍ പുറത്ത് വരും.