നാദാപുരം: വളയം കുയ്തേരിയില്‍ സ്ഫോടനത്തില്‍ രണ്ട് വിദ്യാര്‍ഥിനികള്‍ക്ക് പരിക്കേറ്റു.കുയ്തേരി പുതുക്കുടി താഴെ ഇന്ന് രാവിലെ 8.15 ഓടെ സ്ഫോടനം നടന്നത്. മദ്രസയില്‍ പോയി തിരിച്ച് വീട്ടിലേക്ക് പോകുകയായിരുന്ന വിദ്യാര്‍ഥികള്‍ക്കാണ് പരിക്കേറ്റത്. കുയ്തേരിയിലെ ഒ.പി.മുജീബിന്റെ മക്കളായ ഫാത്തിമ (10),സഹോദരി നാദിയ (8) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വയറിനും,കാലിനുമാണ് പരിക്കെന്ന് പോലീസ് പറഞ്ഞു. പരിക്കേറ്റ വിദ്യാര്‍ഥിനികളെ വളയം പ്രാഥമിക ആരോഗ്യ ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ നല്കി.സാരമായി പരിക്കേറ്റ വിദ്യാര്‍ഥിനികളെ വടകരയിലേക്ക് കൊണ്ട് പോയി.സ്ഥലത്ത് നിന്ന് സ്റ്റീല്‍ ബോംബിന്റെ അവശിഷ്ടങ്ങള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്.
സ്ഫോടന സ്ഥലത്ത് രക്തക്കറയും കണ്ടെത്തി.നാദാപുരം സബ് ഡിവിഷണല്‍ ഡി വൈ എസ് പി പ്രിന്‍സ് അബ്രഹാം സ്ഥലത്തെത്തി പരിശോധന നടത്തി.