കു​ഞ്ഞു ‘പ്രാ​ർ​ഥ​ന’​യ്ക്കാ​യി യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 11 സ്വ​കാ​ര്യ ബ​സു​ക​ളുടെ കാ​രു​ണ്യ​യാ​ത്ര

പ​ള്ളു​രു​ത്തി: ഗു​രു​ത​ര ക​ര​ൾ​രോ​ഗം ബാ​ധി​ച്ച് ചി​കി​ത്സാ സ​ഹാ​യം തേ​ടു​ന്ന പ​ത്തു മാ​സം പ്രാ​യ​മു​ള്ള പ്രാ​ർ​ഥ​ന അ​ഖി​ലി​ന്‍റെ ചി​കി​ത്സാ ചെ​ല​വി​നാ​യി യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള 11 സ്വ​കാ​ര്യ ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി.കു​മ്പ​ള​ങ്ങി, പെ​രു​മ്പ​ട​പ്പ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ലു​വ, ഫോ​ർ​ട്ടു​കൊ​ച്ചി, കാ​ക്ക​നാ​ട്, ചി​റ്റൂ​ർ, ഐ​ല​ൻ​ഡ് പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് കാ​രു​ണ്യ​യാ​ത്ര ന​ട​ത്തി​യ​ത്.

പ്രാ​ർ​ഥ​ന​യു​ടെ പി​താ​വ് അ​ഖി​ൽ യൂ​ത്ത് ഗ്രൂ​പ്പി​ന്‍റെ ബ​സിൽ ക​ണ്ട​ക്ട​റാ​യാണ് ജോ​ലി നോ​ക്കു​ന്ന​ത്. അ​ഖി​ലി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ട് മ​ന​സി​ലാ​ക്കി ബ​സു​ക​ൾ കാ​രു​ണ്യ​യാ​ത്ര​യ്ക്കാ​യി ഇ​റ​ക്കു​ക​യാ​യിരു​ന്നു​വെ​ന്ന് ഉ​ട​മ നി​ധി​ൻ പ​റ​ഞ്ഞു. ബ​സി​ലെ തൊ​ഴി​ലാ​ളി​ക​ൾ ബാ​ഗി​നു പ​ക​രം ബ​ക്ക​റ്റ് എ​ടു​ത്തു യാ​ത്ര​ക്കാ​ർ​ക്ക് മു​ന്നി​ലേ​യ്ക്കെ​ത്തി​യ​തോ​ടെ കൂ​ടു​ത​ൽ തു​ക ന​ൽ​കി യാ​ത്ര​ക്കാ​ർ സ​ഹ​ജീ​വി സ്നേ​ഹ​ത്തി​നു മാ​തൃ​ക​യാ​യി.

ബ​സു​ക​ളി​ൽ​നി​ന്ന് ഇ​ന്ന​ലെ ല​ഭി​ച്ച മു​ഴു​വ​ൻ തു​ക​യും ചി​കി​ത്സാ സ​മി​തി​ക്കു കൈ​മാ​റു​മെ​ന്ന് ബ​സുട​മ അ​റി​യി​ച്ചു. പെ​രു​മ്പ​ട​പ്പ് ബ​സ്‌​സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തു​നി​ന്ന് ആ​രം​ഭി​ച്ച കാ​രു​ണ്യ​യാ​ത്ര ന​ഗ​ര​സ​ഭാം​ഗം കെ.​ആ​ർ. പ്രേം​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ചി​കി​ത്സാ സ​ഹാ​യ നി​ധി വൈ​സ് ചെ​യ​ർ​മാ​ൻ പി.​എ​സ്. വി​ജു, ട്ര​ഷ​റ​ർ കെ.​കെ. റോ​ഷ​ൻ കു​മാ​ർ തുടങ്ങിയവർ നേതൃത്വം നൽകി.

Related posts