ജിബിൻ കുര്യൻ
സ്വിച്ച് ഓണ് കർമം മുഖ്യമന്ത്രി പിണറായി വിജയൻ, ട്രീസർ റിലീസ് പൃഥ്വിരാജ്, ഓഡിയോ റിലീസിംഗ് മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടി മാസ് എൻട്രിയുമായി ഗ്രാൻഡ് മാസ്റ്റർ ജി.എസ്.പ്രദീപ് സിനിമയിലേക്ക്. അറിവിന്റെ പുത്തൻ പുൽമേടുകൾ തേടി സ്നേഹത്തിന്റെ കൈയക്ഷരവുമായി മലയാളികളുടെ മനസിലൂടെ ബൗദ്ധിക പടയോട്ടം നടത്തിയ അശ്വമേധക്കാരൻ ഡോ.ജി.എസ്.പ്രദീപിന് ഇത് സിനിമയുടെ നല്ല വർത്തമാനക്കാലം. സ്വർണമത്സ്യങ്ങൾ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകന്റെ റോളാണ് ഇപ്പോൾ മലയാളികളുടെ സ്വന്തം ഗ്രാൻഡ് മാസ്റ്റർക്ക്.
കുട്ടികളുടെ രണ്ട ു കാലഘട്ടങ്ങളിലൂടെ ഇത്തിരി വലിയ കാര്യങ്ങൾ നോക്കി കാണുന്ന സിനിമയാണ് സ്വർണ മത്സ്യങ്ങൾ. ഒപ്പം ഓർമകളുടെയും ഗൃഹാതുരതയുടെയുമെല്ലാം കാലങ്ങളിലേക്ക് മനസിനെ കൈപിടിച്ചു കൊണ്ട ുപോകുന്നു.
ഗ്രാൻഡ്മാസ്റ്റർ സിനിമയേക്കുറിച്ച് പറയുന്നതിങ്ങനെയാണ്: യന്ത്രവത്കരിക്കപ്പെട്ടു പോകുന്ന മനസുകളിലേക്ക് ആർദ്രതയുടെ നീരുറവകൾ കിനിയുന്ന സിനിമയിൽ പ്രണയമുണ്ട ്, ഓർമയുണ്ട ്, ഹൃദയങ്ങളുടെ ഒത്തുചേരലുണ്ട ്, അച്ഛൻ, അമ്മ എന്ന വാക്കുകളുടെ വിലയുണ്ട ്, കണ്ണീരുണ്ട ്. എല്ലാറ്റിനുമപരിയായി കലങ്ങിത്തെളിയുന്ന ജീവിതമെന്ന കടലിന്റെ ശാന്തതയും സാന്ദ്രതയുമുണ്ട ്.
പാലക്കാടിന്റെ മനോഹരമായ ഉൾപ്രദേശങ്ങൾ, നെല്ലിയാന്പതി, കൊച്ചി എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിംഗ്, പല്ലശന,തിരുനെല്ലി അഗ്രഹാരങ്ങളായിരുന്നു പ്രധാന കേന്ദ്രങ്ങൾ. സിനിമാ മേഖലയിലെ അതിനൂതനമായ സാങ്കേതിക വിദ്യ പരമാവധി ചിത്രത്തിൽ ഉപയോഗിച്ചിട്ടുണ്ട ്. ഛായാഗ്രഹണ സങ്കേതങ്ങളിൽ ജിന്പലും ശരീരത്തിൽ ഘടിപ്പിക്കുന്ന കാമറകളും പ്രയോഗിച്ചിട്ടുണ്ട ്. ഉയർന്നു പൊങ്ങിപ്പറക്കുന്ന ടെലികാം ഷോട്ടുകൾ മാത്രമല്ല സമാന്തരമായ ടെലികാം വഴിയും ദൃശ്യങ്ങൾ ആവിഷ്കരിക്കുന്ന സാധ്യത പ്രയോജനപ്പെടുത്തിയിരിക്കുന്നു.
അങ്കമാലി ഡയറീസ്ഫെയിം അന്നാ രാജൻ നായികയാകുന്ന ചിത്രത്തിൽ വളരെ പ്രതിഭയുള്ള ബാലതാരങ്ങളായ നൈഫ്, വിവിൻ വിത്സൻ, ആകാശ്, ജെസ്നിയ, കസ്തൂർബ എന്നിവരെ കൂടാതെ സിദ്ധിഖ്, സുധീർകരമന, രസ്ന പവിത്രൻ, രാജേഷ് ഹൈബർ, സരയു, ബിജു സോപാനം, സ്നേഹ എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ഉത്തും ഹിതേന്ദ്ര താക്കൂരാണ് നിർമാണം.ബിജുപാൽ സംഗീത സംവിധാനവും അളകപ്പൻ കാമറയും നിർവഹിച്ചിരിക്കുന്നു. മുരുകൻ കാട്ടാക്കടയുടെ വരികൾ വിനീത് ശ്രീനിവാസനും ജയചന്ദ്രനുമാണ് ആലപിച്ചിരിക്കുന്നത്.
പഠനകാലത്ത് കുറെ സീരിയലുകൾ സംവിധാനം ചെയ്തിരുന്നു. എന്നാൽ സിനിമ മനസിൽ ഉണ്ട ായിരുന്നില്ല. സിനിമയുമായി ബന്ധപ്പെട്ട് ഏഴു വർഷം മുന്പ് വിവ ഇൻ-എൻമായി അഭിമുഖം നടത്തിയപ്പോൾ കാമറയ്ക്കു മുന്നിലാണ് കൂടുതൽ ഇണങ്ങുന്നതെന്നു പറഞ്ഞു.തുടർന്ന് അശ്വമേധവും മറ്റു ടിവി ഷോകളുമായി മുന്നോട്ടു പോയി. കുറെ കഴിഞ്ഞപ്പോൾ പ്രദീപ് സിനിമ സംവിധാനം ചെയ്യണമെന്ന് അവർ തന്നെ അറിയിച്ചു. അങ്ങനെയാണ് സിനിമയുമായി മുന്നോട്ടു പോകാൻ തീരുമാനിച്ചത്. 22ന് സിനിമ തിയറ്റലിലെത്തും. ചലച്ചിത്രം നല്ലതാണെങ്കിൽ മനസുകൊണ്ട ് അനുഗ്രഹിക്കണം. മോശമാണെങ്കിൽ വിമർശിക്കണം അടുത്ത സിനിമയുടെ ജോലികൾ തുടങ്ങിയതായും മലയാളിയുടെ സ്വന്തം അശ്വമേധം ജി.എസ്.പ്രദീപ്
രാഷ്്ട്രദീപികയോടു പറഞ്ഞു.