ജീവിതം എല്ലാവര്‍ക്കും ഒരു പോരാട്ടമാണ്! സ്‌നേഹമാണ് പ്രതിസന്ധികളിലെല്ലാം പിടിച്ചു നില്‍ക്കാന്‍ സഹായിക്കുന്നത്; ജീവിതത്തില്‍ നേരിട്ട വെല്ലുവിളികളെക്കുറിച്ച് ആരാധകരോട് ദിലീപ്

ജീവിതത്തില്‍ താന്‍ അനുഭവിച്ച പ്രതിസന്ധികളെക്കുറിച്ചും വേദനകളെക്കുറിച്ചും ആരാധകരുമായി പങ്കുവച്ച് ദിലീപ്. ദുബായില്‍ വേള്‍ഡ് വൈഡ് ഫിലിംസും നോവോസ് സിനിമാസും സംഘടിപ്പിച്ച കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറക്കുന്ന ചടങ്ങില്‍ സംസാരിക്കവെയാണ് ദിലീപ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ജീവിതം എല്ലാവര്‍ക്കും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ പോരാട്ടമാണെന്നും അവിടെ നമുക്ക് താങ്ങും തണലുമാകുന്നത് സ്‌നേഹം എന്ന വികാരമാണെന്നും അദ്ദേഹം പറഞ്ഞു. എന്തൊക്കെ പ്രതിസന്ധിയുണ്ടെങ്കിലും കുടുംബം എന്ന യാഥാര്‍ഥ്യം ഉള്ളത് ആശ്വാസമാണെന്നും ദിലീപ് പറഞ്ഞു.

നിറകയ്യടികളോടെയാണ് ദിലീപിന്റെ വാക്കുകള്‍ ആരാധകര്‍ സ്വീകരിച്ചത്. ദുബായ്, ദോഹ എന്നിവിടങ്ങള്‍ സന്ദര്‍ശിക്കാന്‍ കോടതി ദിലീപിന് അനുവാദം നല്‍കിയിരുന്നു. കഴിഞ്ഞ ദിവസം ദുബായിലെത്തിയ ദിലീപ് അദ്ദേഹത്തിന്റെ പാര്‍ട്ണര്‍ഷിപ്പിലുള്ള ദേ പുട്ടും സന്ദര്‍ശിക്കുകയുണ്ടായി.

Related posts