ലാഹോർ: മകൾക്ക് പോളിയോ വാക്സിൻ നൽകാൻ വിസമ്മതിച്ചതിനെ തുടർന്ന് പാക്കിസ്ഥാൻ നടൻ ഫവാദ് ഖാനെതിരെ കേസ്. ഫവാദിന്റെ ഭാര്യയാണ് മകൾക്ക് പോളിയോ വാക്സിൻ നൽകുന്നതിനെ എതിർത്തത്. പോളിയോ വാക്സിനേഷൻ ടീം പോലീസിൽ പരാതി നൽകിയതിനെ തുടർന്നാണ് കേസെടുത്തത്.
നടന്റെ ഫൈസൽ ടൗണിലെ വസതിയിൽ പോളിയോ വാക്സിൻ നൽകാൻ എത്തിയവർക്കു നേരെ മോശമായി പെരുമാറിയെന്നാണ് പരാതി. സംഭവ സമയത്ത് പാക്കിസ്ഥാൻ സൂപ്പർ ലീഗുമായി ബന്ധപ്പെട്ട് ഫവാദ് ദുബായിൽ ആയിരുന്നു. കേസിൽ കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ രണ്ടു വർഷം വരെ തടവ് ലഭിക്കാം.