എല്ലായിടത്തും ഇത് ചുമന്നുകൊണ്ട് പോകരുത്! ആ കൊടി ഉയര്‍ത്തേണ്ട സ്ഥലമിതല്ല; സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രം പതിച്ച കൊടിയുയര്‍ത്തിയവരെ ശാസിച്ച് മുഖ്യമന്തി പിണറായി വിജയന്‍

കര്‍ക്കശക്കാരനായ മുഖ്യമന്ത്രി എന്ന പേര് കേട്ട വ്യക്തിയാണ് പിണറായി വിജയന്‍. ‘കടക്കൂ പുറത്ത്’ പോലുള്ള അദ്ദേഹത്തിന്റെ ചില പ്രയോഗങ്ങള്‍ ഏറെ വിവാദവുമായിരുന്നു. ഇപ്പോഴിതാ സര്‍ക്കാര്‍ പരിപാടിയില്‍ ചെഗുവേരയുടെ ചിത്രമുള്ള കൊടിയുയര്‍ത്തിയ പാര്‍ട്ടി പ്രവര്‍ത്തകരെ ശാസിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയിരിക്കുന്നു.

‘എല്ലായിടത്തും ഈ കൊടി ഉയര്‍ത്തേണ്ടതില്ല. അതിന് വേറെ വേദികളുണ്ടെന്നാണ്’ മുഖ്യമന്ത്രി പറഞ്ഞത്. സംസ്ഥാനത്ത് എല്‍.ഡി.എഫ് ജയിച്ചാല്‍ എല്‍.ഡി.എഫിന്റെ മാത്രം സര്‍ക്കാരല്ല, നാടിന്റെ സര്‍ക്കാര്‍ ആണ്. ഒരു പതാക പിന്നില്‍ ഉയരുന്നതായി കണ്ടു. നാട്ടില്‍ ഒരുപാട് ആളുകള്‍ അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഒരാളുടെ ഫോട്ടോയോട് കൂടിയതാണ്.

വേറെ ഒരു വേദിയില്‍ അത് ഉയര്‍ത്തുന്നതില്‍ തെറ്റില്ല. പക്ഷെ അതിന്റെ സ്ഥലമല്ല ഇത്. അതിന്റെ ആളുകള്‍ മനസിലാക്കേണ്ടത്, എല്ലായിടേയും ഇത് ചുമന്ന് കൊണ്ട് പോകേണ്ട കാര്യമില്ല. അതിന് വേദികള്‍ വേറെ ഉണ്ട്, അവിടങ്ങളില്‍ ഈ കൊടി ആവേശപൂര്‍വ്വം കൊണ്ടുപോകാവുന്നതാണ’. എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. പരപ്പനങ്ങാടി ഹാര്‍ബറിന്റെ ശിലാ സ്ഥാപനം നിര്‍വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

Related posts