കുമരകം: രോഗിയും വിധവയും ആയ വീട്ടമ്മ നടത്തുന്ന കടയിൽ വൻ മോഷണം. 5000 രൂപയും സിഗരററ്റും മിഠായിയും മോഷ്ടിച്ചു. കുമരകം ബോട്ടു ജട്ടിക്കു സമീപം ആനന്ദവല്ലി നാരായണന്റെ (68) കടയാണ് കുത്തിത്തുറന്ന് കവർച്ച നടത്തിയത്. ലോട്ടറി ടിക്കറ്റുവിറ്റു ലഭിച്ച 5000 രുപയാണ് നഷ്ടപ്പെട്ടത്. കടയുടെ പിൻഭാഗം തുറക്കാൻ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല.
മുൻ വാതിലിന്റെ പുട്ട് തകർത്താണ് മോഷ്ടാവ് ഉള്ളിൽ പ്രവേശിച്ചത്. സ്റ്റീൽ അലമാരയിൽ സൂക്ഷിച്ചിരുന്ന പുരയിടത്തിന്റെ ആധാരം കടയുടെ സമീപത്തു നിന്നും കണ്ടു കിട്ടി. ഇന്നലെ വൈകുന്നേരം 6.30ന് കട അടച്ച് മരുമകന്റെ ചീപ്പുങ്കലുള്ള വീട്ടിൽ പോയതാണ് ആനന്ദവല്ലി. ഇന്ന് രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മേഷണ വിവരം അറിഞ്ഞത് . കുമരകം എസ്.ഐ. ജി. രജൻകുമാറിന്റെ നേതൃത്വത്തിൽ അന്വേഷണം നടന്നു വരുന്നു.