കൊച്ചി: പെരിയയിലെ ഇരട്ടക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐയ്ക്കു വിടണമെന്ന കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളുടെ ആവശ്യം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. നാട്ടിൽ നടക്കുന്ന എല്ലാ സംഭവങ്ങളിലും സിബിഐ അന്വേഷണം വേണമെന്നു പറഞ്ഞാൽ കേരള പോലീസിനെ പിരിച്ചു വിടണോയെന്നും കോടിയേരി ചോദിച്ചു.
കേസിലെ മുഖ്യപ്രതി പീതാംബരനു സിപിഎം നിയമ സഹായം നൽകിയിട്ടില്ല. പിതാംബരന്റെ കുടുംബത്തെ ആരെങ്കിലും വ്യക്തിപരമായി സമീപിച്ചിട്ടുണ്ടോ എന്നറിയില്ലെന്നും കോടിയേരി പറഞ്ഞു. സിപിഎമ്മിനെതിരേ തെളിവുണ്ടെങ്കിൽ മാധ്യമങ്ങൾക്കല്ല, അന്വേഷണ ഉദ്യോഗസ്ഥർക്കാണ് നൽകേണ്ടതെന്നും കോടിയേരി കൂട്ടിച്ചേർത്തു.