തിരുവനന്തപുരം: കാസർഗോഡ് പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ വീട്ടിൽ സന്ദർശനം നടത്തിയ റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരനെതിരേ എൽഡിഎഫ് കണ്‍വീനർ എ. വിജയരാഘവൻ രംഗത്ത്. മന്ത്രിയുടെ സന്ദർശനം നല്ല സന്ദേശം നൽകുമെന്ന് പറയാനാകില്ല. ജില്ലയിലെ മന്ത്രിയെന്ന നിലയിൽ പോയതിൽ തെറ്റില്ലെന്നും വിജയരാഘവൻ പറഞ്ഞു.
പ്രാദേശികമായ സംഘർഷമാണ് പെരിയയിൽ കൊലപാതകത്തിന് കാരണമായത്. സിപിഎമ്മിന് ഇതിൽ പങ്കെല്ലെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. അതേസമയം, റവന്യൂമന്ത്രിയെ അനുകൂലിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രംഗത്തെത്തി. മന്ത്രി കൊല്ലപ്പെട്ടവരുടെ വീടുകളിൽ പോയതിൽ തെറ്റില്ല. ജനപ്രതിനിധി എന്ന നിലയിലായിരുന്നു ചന്ദ്രശേഖരന്റെ സന്ദർശനമെന്നും കാനം പറഞ്ഞു.