സ്വന്തം ലേഖകൻ
അയ്യന്തോൾ: സൈക്കിളിൽ 1300 കിലോമീറ്റർ സഞ്ചരിച്ച് ബോധവത്കരണ ജീവൻ രക്ഷ യാത്ര നടത്തുന്ന സിവിൽ പോലീസ് ഓഫിസറായ ഷാജഹാൻ ത്യശുരിലും എത്തി. ഹെൽമെറ്റ് ധരിക്കു ജീവൻ രക്ഷിക്കൂയെന്ന മുദ്രവാക്യം ഉയർത്തി 13 ദിവസംമുന്പാണ് കൊല്ലം കുണ്ടറ സ്വദേശിയും അവിടത്തെ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ ഷാജഹാൻ കേരളത്തിലെ വിവിധ ഇടങ്ങളിൽ സൈക്കിളിൽ ഒറ്റയ്ക്കു സഞ്ചരിച്ച് ബോധവൽക്കരണം നടത്തുന്നത്. 1645 കിലോമീറ്റർ ദൂരമാണ് ലക്ഷ്യം.
തൃശൂർ വെസറ്റ് പോലീസ് സേറ്റഷൻ പരിധിയിൽ എത്തിയ ഷാജഹാനെ ജില്ലാ കളക്ടർ ടി.വി.അനുപമ സ്വീകരിച്ചു. തുടർന്ന് നടന്ന ബോധവത്കരണ പരിപാടി കളക്ടർ ഉദ്ഘാടനം ചെയ്തു. അപകടങ്ങൾ ഒഴിവാക്കാൻ നടത്തുന്ന ഈ രക്ഷയാത്രയുടെ ഫ്ളാഗ് ഓഫ് ഈ മാസം 10ന് മന്ത്രി മേഴ്സികുട്ടിയമ്മയാണ് നിർവഹിച്ചത്.
വെസ്റ്റ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ അസി.എസ്.ഐ എൻ.എസ്.ജോണ്സണ്, എ.എസ്.മനോജ്, നെൽവിൻ തുടങ്ങിയവർ പങ്കെടുത്തു.