80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള ക്യാ​ച്ചെ​ടു​ത്തു; ഓ​സീ​സ് വ​നി​താ കീ​പ്പ​റി​ന് ഗി​ന്ന​സ് റി​ക്കാ​ർ​ഡ്

ഏ​റ്റ​വും ഉ​യ​ര​ത്തി​ല്‍ നി​ന്നു​ള്ള ക്യാ​ച്ചെ​ടു​ത്ത​തി​നു​ള്ള ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ പേ​രെ​ഴു​തി ഓ​സീ​സ് വ​നി​താ ടീം ​വി​ക്ക​റ്റ് കീ​പ്പ​ർ ആ​ലി​സ ഹീ​ലി. ഡ്രോ​ണ്‍ ഉ​പ​യോ​ഗി​ച്ച് 80 മീ​റ്റ​ര്‍ ഉ​യ​ര​ത്തി​ല്‍ നി​ന്ന് താ​ഴേ​ക്കി​ട്ട പ​ന്ത് താ​രം കൈ​ക​ളി​ലൊ​തു​ക്കി. കീ​പ്പിം​ഗ് ഗ്ലൗ​സ് ഉ​പ​യോ​ഗി​ച്ചാ​ണ് താ​രം ക്യാ​ച്ചെ​ടു​ത്ത​ത്.

മെ​ൽ​ബ​ൺ ക്രി​ക്ക​റ്റ് മൈ​താ​ന​ത്തു​വ​ച്ചാ​യി​രു​ന്നു ഹീ​ലി​യു​ടെ വി​സ്മ​യ​പ്ര​ക​ട​നം. മൂ​ന്നാ​മ​ത്തെ ശ്ര​മ​ത്തി​ലാ​ണ് താ​രം ക്യാ​ച്ചെ​ടു​ത്ത​ത്. ഇ​തോ​ടെ ക്രി​സ്റ്റ്യ​ന്‍ ബൗ​ഗാ​ര്‍​ട്ട്‌​ന​ർ സ്ഥാ​പി​ച്ച 62 മീ​റ്റ​റി​ന്‍റെ റി​ക്കാ​ർ​ഡാ​ണ് പ​ഴ​ങ്ക​ഥ​യാ​യ​ത്.

Related posts